ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- വിവാഹിതനായ ആംഗ്ലിക്കൻ ബിഷപ്പ് പദവി രാജിവെച്ച് റോമൻ കത്തോലിക്കാ സഭയിൽ ചേർന്നു. എബ്ബ്സ്ഫ്ളീറ്റിലെ ബിഷപ്പ് ആയിരുന്ന ജോനാഥാൻ ഗൂഡോൾ ആണ് തന്റെ എട്ടു വർഷം നീണ്ട ആംഗ്ലിക്കൻ സഭാജീവിതം അവസാനിപ്പിച്ചത്. വളരെക്കാലമായുള്ള പ്രാർത്ഥനകൾക്കും ആലോചനകൾക്കും ശേഷമാണ് താൻ ഇത്തരമൊരു തീരുമാനത്തിലെത്തി ചേർന്നതെന്നും, ഇക്കാലമത്രയും തന്റെ ജീവിതത്തിലെ പരീക്ഷണ കാലഘട്ടങ്ങൾ ആയിരുന്നുവെന്നും ബിഷപ്പ് വ്യക്തമാക്കി. വളരെ വേദനപൂർവമാണ് ബിഷപ്പിന്റെ രാജി താൻ സ്വീകരിച്ചതെന്ന് കാന്റർബറി ആർച്ച്ബിഷപ്പ് പറഞ്ഞു. പ്രൊവിൻഷ്യൽ എപ്പിസ്കോപ്പൽ ബിഷപ്പായി, വനിതാ ബിഷപ്പുമാരെ അംഗീകരിക്കാത്ത വിവിധ ഇടവകകളിലാണ് ഇദ്ദേഹം സേവനമനുഷ്ഠിച്ചത്. ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ തന്നെ ഒരു വിഭാഗമായ ‘ ദി സൊസൈറ്റി ‘യുടെ വളരെ കാലം ആയ ഒരു അംഗമായിരുന്നു ബിഷപ്പ് ജോനാഥാൻ. കത്തോലിക്കാ നിയമങ്ങളും ആചാരങ്ങളും ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ‘ ദി സൊസൈറ്റി ‘.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


ബിഷപ്പ് ജോനാഥാന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. കത്തോലിക്കാസഭയിൽ ബിഷപ്പുമാർക്ക് വിവാഹം ചെയ്യുവാൻ അനുമതി ഇല്ലെങ്കിലും, ഇത്തരത്തിൽ വിവാഹിതരായ ആംഗ്ലിക്കൻ ബിഷപ്പുമാരെ കത്തോലിക്കാ സഭ ചേർക്കുന്നുണ്ട്. വെള്ളിയാഴ്ചയാണ് ബിഷപ് ജോനാഥാൻ തന്റെ രാജി തീരുമാനം അറിയിച്ചത്.