കോഴിക്കോട് സ്വദേശിയായ വീട്ടമ്മ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം പോയതായി സൂചന. കഴിഞ്ഞ ബുധനാഴ്ച മുതല്‍ ഇവരെ കാണാതായതായി പോലീസിന് പരാതി ലഭിച്ചിരുന്നു.
കോഴിക്കോട് കുണ്ടൂപറമ്പ് സ്വദേശിനിയായ കെ.ദീപ്തി, ഒന്നാംക്ലാസ് വിദ്യാര്‍ഥിനിയായ മകള്‍ ശിഖ എന്നിവരെയാണ് കാണാതായത്. ഫേസ്ബുക്കിലുള്ള യുവാവുമായി ദീപ്തി പ്രണയത്തിലായിരുന്നെന്നാണ് പോലീസ് സംശയിക്കുന്നത്.</p>
<p>പല സ്ത്രീകളേയും കെണിയില്‍ വീഴ്ത്തുന്ന യുവാവാണ് തിരോധാനത്തിന് പിന്നില്ലെന്നാണ് പൊലീസിന്റെ നിഗമനം. യുവതിയുടെ അക്കൗണ്ടിലെ പണം മുഴുവന്‍ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ട്.
സ്ത്രീയുടെ ഭര്‍ത്താവ് കെ.ടി.പ്രമോദ് വര്‍ക് ഷോപ്പ് ജീവനക്കാരനാണ്. മുത്ത മകന്‍ സഞ്ജയ് പത്താംക്ലാസിലും. വീടുവിട്ടിറങ്ങുകയാണെന്ന ദീപ്തിയുടെ കുറിപ്പും കണ്ടെടുത്തു.
അതേസമയം, ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവാവിന്റെ ചിത്രമോ, ഫോണ്‍ നമ്പറോ പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞില്ല. ദീപ്തി ബന്ധപ്പെട്ടിരുന്ന രഹസ്യ മൊബൈല്‍ നമ്പറിന്റെ കണക്ഷന്‍ എടുത്തതാകട്ടെ ഭര്‍ത്താവിന്റെ പേരിലും. ഈ നമ്പറില്‍ നിന്ന് ഒരു ഫോണ്‍ കോള്‍ ഇടുക്കിയിലെ ഒരു യുവതിക്ക് പോയിരുന്നു. ഈ യുവതിയെ ബന്ധപ്പെട്ടപ്പോഴാണ് യുവാവ് ഒരു തട്ടിപ്പുകാരനാണെന്ന് പൊലീസിന് ബോധ്യപ്പെട്ടത്. ഇടുക്കി സ്വദേശിനിയായ യുവതിയോടും ഈ യുവാവ് വിവാഹ വാഗ്ദാനം നല്‍കിയിരുന്നു. ദീപ്തിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പൊലീസും പരിശോധിച്ചു. സുഹൃത്തുക്കളുടെ പട്ടിക പുറത്തു കാണാത്ത രീതിയിലാണ്. വീട്ടമ്മമാരെ കെണിയില്‍ വീഴ്ത്തി പണം തട്ടുന്ന വിരുതനെ കണ്ടെത്താന്‍ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ