ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടനിൽ പെൻഷൻ ക്രെഡിറ്റിന്റെ അർഹത ഇനിയും പരിശോധിക്കത്തവർ ഡിസംബർ 10 -ന് മുൻപ് പരിശോധിക്കണമെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധനായ മാർട്ടിൻ ലൂയിസ് അഭ്യർത്ഥിച്ചു. പെൻഷൻ പ്രായം എത്തിയവരിൽ കുറഞ്ഞ വരുമാനമുള്ളവർക്കാണ് ബ്രിട്ടനിൽ പെൻഷൻ ക്രെഡിറ്റ് ലഭ്യമാകുന്നത്. പെൻഷൻ ക്രെഡിറ്റിനു അർഹതയുള്ള അവിവാഹിതർക്ക് ആഴ്ചയിൽ 201.05 പൗണ്ട് തുകയും, ദമ്പതികൾക്ക് 306.85 പൗണ്ട് തുകയും തങ്ങളുടെ വരുമാനത്തിനു പുറമെ അധികമായി ലഭിക്കും. എന്നാൽ ഈ അവസരം പലരും നഷ്ടപ്പെടുത്തുകയാണെന്ന് മാർട്ടിൻ ലൂയിസ് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഏകദേശം 9 ലക്ഷത്തോളം പേർക്ക് ഇതിന് അർഹതയുണ്ടെങ്കിലും തങ്ങളുടെ യോഗ്യത പോലും പരിശോധിക്കുവാൻ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പെൻഷൻ ക്രെഡിറ്റുകളിലൂടെ വരുമാനം വർദ്ധിക്കുന്നതോടൊപ്പം, മറ്റു പല ആനുകൂല്യങ്ങളും ആളുകൾക്ക് ലഭിക്കുന്നുണ്ട്. സൗജന്യ ടിവി ലൈസൻസുകൾ, കൗൺസിൽ ടാക്സ് ഡിസ്കൗണ്ടുകൾ, എന്നിവ ഇവയിൽ ഉൾപ്പെടുന്നു. ഇതോടൊപ്പം തന്നെ ഏറ്റവും പുതിയ ആനുകൂല്യമായി, ജീവിത ചെലവുകൾക്കായി 300 പൗണ്ട് അധികവും പെൻഷൻ ക്രെഡിറ്റിലൂടെ ലഭിക്കും.

ഇതോടൊപ്പം തന്നെ ജനങ്ങൾക്ക് ക്ലെയിം മൂന്നുമാസത്തേക്ക് ബാക്ക് ഡേറ്റ് ചെയ്യാനും സാധിക്കുമെന്ന് മാർട്ടിൻ ലൂയിസ് ഓർമ്മിപ്പിക്കുന്നു. ഇതിൻ പ്രകാരം, നിങ്ങൾ പെൻഷൻ ക്രെഡിറ്റിന് യോഗ്യനാണെങ്കിൽ, നിങ്ങൾ ഇപ്പോഴോ അല്ലെങ്കിൽ വരുന്ന ആഴ്ചകളിലോ ക്ലെയിം ചെയ്താലും അധികമായി ലഭിക്കുന്ന 300 പൗണ്ടിന് അർഹരാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ജനങ്ങൾ ഈ സേവനം പരമാവധി ഉപയോഗിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു