ഷിബു മാത്യൂ
ഈശോ മിശിഹായുടെ പരസ്യ ജീവിതത്തില്‍ പരിശുദ്ധ അമ്മ. മാതാവിന്റെ വണക്കമാസം ഇരുപത്തിയൊന്നാം ദിവസത്തില്‍ എത്തിയിരിക്കുകയാണ്. ഈ അവസരത്തില്‍ മിശിഹായുടെ പരസ്യ ജീവിതത്തില്‍ പരിശുദ്ധ അമ്മയ്ക്കുള്ള സ്ഥാനം പോലെ, നമ്മുടെ ജീവിതത്തിലും പരിശുദ്ധ അമ്മയുടെ സ്ഥാനം എന്താണ് എന്ന് വിശദീകരിക്കുകയാണ് ഫാ. ബിനോയ് ആലപ്പാട്ട് CMF. വായിക്കുന്നതിനേക്കാള്‍ കൂടുതല്‍ കേള്‍ക്കുമ്പോഴാണ് കാര്യങ്ങള്‍ കൂടുതല്‍ ഗ്രഹിക്കുവാന്‍ സാധിക്കുന്നത് എന്നാണ് ഫാ. ബിനോയിയുടെ അഭിപ്രായം. ശ്രോതാക്കള്‍ക്ക് മനസ്സിലാകുവാന്‍ പാകത്തിന് വളരെ ലളിതമായ ഭാഷയില്‍ വണക്കമാസ പുസ്തകത്തിന്റെ അതേ രൂപത്തില്‍ തന്നെയാണ് മാതാവിന്റെ വണക്കമാസം ഇരുപത്തിയൊന്നാം തീയതി അവതരിപ്പിച്ചിരിക്കുന്നത്.
ഗുജറാത്തിലെ ഗാന്ധിനഗര്‍ ഇടവകയില്‍ സീറോ മലബാര്‍ വിശ്വാസികള്‍ക്ക് വേണ്ടി സേവനമനിഷ്ഠിക്കുന്ന ഫാ. ബിനോയി ആലപ്പാട്ട് ക്ലരീഷ്യന്‍ മിഷിനറീസ് സഭാംഗമാണ്. കേരളത്തില്‍ കുട്ടനാട്ടിലെ തെക്കേക്കരയിലാണ് ഫാ. ബിനോയിയുടെ ജന്മദേശം. കരിസ്മാറ്റിക് ധ്യാനഗുരു കൂടിയാണദ്ദേഹം.

മരിയഭക്തി ആധുനിക തലമുറയിലും വളര്‍ത്തുക എന്ന ലക്ഷ്യവുമായി മലയാളം യുകെയുടെ സ്പിരിച്ച്വല്‍ ടീം ജന്മപാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ എന്ന തലക്കെട്ടില്‍ മെയ് ഒന്നു മുതല്‍ മാതാവിന്റെ വണക്കമാസം പ്രിയ വായനക്കാര്‍ക്കായി പ്രസിദ്ധീകരിച്ചു വരികയാണ്. വളരെ നല്ല പ്രതികരണമാണ് ഇതിനോടകം ലഭിച്ചുകൊണ്ടിരിക്കുന്നത്. പരിശുദ്ധ അമ്മയിലൂടെ ലഭിച്ച അനുഗ്രഹം വിശ്വാസികളുമായി പങ്കുവെയ്ക്കാന്‍ ബഹുമാനപ്പെട്ട വൈദീകര്‍ അടക്കം നിരവധിയാളുകള്‍ മലയാളം യുകെ സ്പിരിച്ച്വല്‍ ടീമിനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഫാ. ബിനോയ് ആലപ്പാട്ട് തയ്യാറാക്കിയ മാതാവിന്റെ വണക്കമാസം ഇരുപത്തിയൊന്നാം തീയതി ശ്രവിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.