ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
യു കെ :- ലൈംഗികാതിക്രമ കുറ്റത്തിനും, കൊലപാതക ഭീഷണികൾ നടത്തിയതിനും മാഞ്ചസ്റ്റർ താരം മെയ്സൺ ഗ്രീൻവുഡ് അറസ്റ്റിലായി. ഞായറാഴ്ചയാണ് 20 വയസ്സുകാരനായ താരം പീഡനശ്രമത്തിനും മറ്റും അറസ്റ്റിലാകുന്നത്. നിലവിൽ താരത്തെ ചോദ്യംചെയ്തു കൊണ്ടിരിക്കുകയാണെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മെയ്സൺ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കില്ലെന്ന് ക്ലബ്ബ് അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്. താരം തന്നെ ഉപദ്രവിച്ചതായി ആരോപിച്ച് സോഷ്യൽ മീഡിയയിൽ ഒരു സ്ത്രീ പോസ്റ്റ് ചെയ്ത ചിത്രത്തിന്റെയും വീഡിയോകളുടെയും അടിസ്ഥാനത്തിലാണ് പോലിസ് താരത്തെ അറസ്റ്റ് ചെയ്തത്. ഇന്ന് അദ്ദേഹത്തെ മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കുമെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.
2009 ലാണ് ഗ്രീൻവുഡ് ആദ്യമായി കളത്തിലിറങ്ങുന്നത്. അതിനുശേഷം ഏകദേശം 129 ഓളം മാച്ചുകളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഗ്രീൻവുഡ് കളത്തിൽ ഇറങ്ങിയിട്ടുണ്ട്. എന്നാൽ ഇതുവരെയും തനിക്കെതിരെയുള്ള ആരോപണങ്ങളോട് ഗ്രീൻവുഡ് പ്രതികരിച്ചിട്ടില്ല. ഒരു തരത്തിലുള്ള അതിക്രമവും പ്രോത്സാഹിപ്പിക്കുകയി ല്ലെന്നാണ് ക്ലബ് അധികൃതർ വാർത്തയോട് പ്രതികരിച്ചത്.
Leave a Reply