സേവനം യു കെ യിലെ അംഗങ്ങൾ ഒരുമിച്ചു കൈകോർത്തപ്പോൾ സെറിബ്രൽ പാൽസി എന്ന രോഗത്തിന് അടിമയായ തൃശൂർ സ്വദേശി മാസ്റ്റർ അമയ് കൃഷ്ണക്കു സ്കൂളിൽ പോകുന്നതിനു വേണ്ടി മോട്ടോർ ഘടിപ്പിച്ച ഒരു സ്കൂട്ടർ വാങ്ങി നൽകുവാൻ കഴിഞ്ഞു . നവംബർ 13ന് തൃശൂർ പെരിഞ്ഞനം ശ്രീനാരായണ ചാരിറ്റബിൾ ട്രസ്റ്റിന്റെ വേദിയിൽ വച്ചു സേവനം യു കെ യുടെ മുൻ ചെയർമാനും ഡയറക്ടർ ബോർഡ്‌ മെമ്പറുമായ ഡോ ബിജു പെരിങ്ങത്തറയും മറ്റു വിശിഷ്ട അതിഥികളുടെയും സാന്നിധ്യത്തിൽ ശിവഗിരി മഠത്തിലെ ബ്രഹ്മശ്രീ. ഗുരുപ്രസാദ് സ്വാമികൾ മാസ്റ്റർ അമയ് കൃഷ്ണക്കു സ്കൂട്ടർ കൈമാറി.

കഴിഞ്ഞ ഏഴു വർഷക്കാലമായി സേവനം എന്ന പേരിനെ അനർത്ഥമാക്കുന്ന പ്രവർത്തങ്ങൾ ആണ് സേവനം യു കെ നടത്തിവരുന്നത്. ജീവകാരുണ്യ പ്രവർത്തനത്തിലൂടെയും ഗുരുധർമ്മ പ്രചാരണത്തിലൂടെയും ഇന്ന് ലോകം അറിയുന്ന ഒരു ശ്രീനാരായണ പ്രസ്ഥാനമായി സേവനം യു കെ മാറി കഴിഞ്ഞത്തിനു ഊർജ്ജവും, പിന്തുണയും സഹായവും നൽകുന്ന സേവനത്തിലെ ഓരോ പ്രവർത്തകർക്കും ഡയറക്ടർ ബോർഡ്‌ നന്ദി അറിയിച്ചു.