സ്വന്തം ലേഖകൻ 

നോർത്താംപ്ടൺ : കഴിഞ്ഞ മാസം നടന്ന ആദ്യ ജി പി ഐൽ ( GPL ) ക്രിക്കറ്റിന്റെ ഗംഭീര വിജയത്തിനുശേഷം മുപ്പത്തഞ്ച് വയസ്സിന് മുകളിൽ പ്രായമുള്ള ( Born in 1989 or before )  യുകെയിലെ ക്രിക്കറ്റ് പ്രേമികൾക്കായി മാസ്റ്റേഴ്സ് ക്രിക്കറ്റ് ട്യൂർണ്ണമെന്റ് ഒരുങ്ങുന്നു. ഗ്ലോബൽ പ്രീമിയർ ലീഗും ഫെനിക്സ് നോർത്താംപ്ടനും ചേർന്നാണ് ഈ ക്രിക്കറ്റ്‌ മാമാങ്കം സെപ്റ്റംബർ 17 ന് നോർത്താംപ്ടണിലെ ഓവർസ്‌റ്റോൺ പാർക്ക് ക്രിക്കറ്റ്‌ ക്ലബ്ബിൽ ഒരുക്കുന്നത് . വേറിട്ട ആശയങ്ങൾ നടപ്പിലാക്കി പരിചയ സമ്പന്നരായ നോർത്താംപ്ടണിലെ മലയാളികളാണ് GPL മാസ്റ്റേഴ്സ് ക്രിക്കറ്റ് ട്യൂർണ്ണമെൻറ് എന്ന പുതിയ ആശയം നടപ്പിലാക്കുന്നത്. യുകെയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള പന്ത്രണ്ടോളം പ്രമുഖ ക്രിക്കറ്റ് ടീമുകളാണ് ജി പി ഐൽ മാസ്റ്റേർസ് ക്രിക്കറ്റ് മാമാങ്കത്തിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്.

 

യുകെയിലെ ക്രിക്കറ്റ് പ്രേമികൾക്ക് ഗ്ലോബൽ വേദികളിൽ ക്രിക്കറ്റ് കളിക്കുവാനുള്ള പുതിയൊരു അവസരമായി ഈ ക്രിക്കറ്റ് മാമാങ്കം മാറുകയാണ്. വരും വർഷങ്ങളിൽ 10 രാജ്യങ്ങളിൽ  GPL  എന്ന പേരിൽ ക്രിക്കറ്റ് മത്സരങ്ങൾ നടത്തുന്നതിന്റെ തുടക്കമാണ് സെപ്റ്റംബർ 17 ലെ ക്രിക്കറ്റ് മത്സരം. അഡ്വ : സുബാഷ് മാനുവൽ ജോർജ്ജും , ബേസിൽ തമ്പിയും , ശ്രീകുമാർ ഉള്ളപ്പിള്ളീലും , പ്രബിൻ ബാഹുലേയനും മറ്റ് പ്രമുഖരും അടങ്ങുന്ന ഒരു ഗ്ലോബൽ ഗ്രൂപ്പാണ് GPL മാസ്റ്റേഴ്സ് ക്രിക്കറ്റിന്റെ പ്രധാന സംഘാടകർ . ഈ മത്സരങ്ങൾ സ്പോൺസർ ചെയ്യുവാനായി മുന്നോട്ട് വന്നിരിക്കുന്നത് എം ഐസ് ധോണിയും , സഞ്ജു സാംസണും , ബേസിൽ തമ്പിയും ബ്രാൻഡ് അംബാസിഡർമാരായ സിംഗിൾ ഐഡിയും   ടെക് ബാങ്കുമാണ് .

സെബാസ്റ്റ്യൻ എബ്രഹാം ഡയറക്ടറായ യുകെ മലയാളികളുടെ പ്രിയപ്പെട്ട ബ്രാൻഡ് ഡെയിലി ഡിലൈറ്റ് ഫുഡ്‌സാണ്   GPL ന്റെ ഇന്റർനാഷണൽ സ്പോൺസർ. യുകെ മലയാളികൾക്കിടയിലെ പ്രമുഖ വ്യക്തിത്വമായ ജെഗ്ഗി ജോസഫിന്റെ ഇൻഫിനിറ്റി മോർട്ട്ഗേജ്  ആണ് ജി പി എൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ട്യൂർണ്ണമെന്റിന്റെ യുകെയിലെ പ്രധാന സ്പോൺസർ . അതോടൊപ്പം യുകെ മലയാളികൾക്കിടയിലെ പ്രമുഖ സോളിസിറ്ററായ അഡ്വ : അരവിന്ദ് ശ്രീവത്സലൻ ഡയറക്റ്ററായിട്ടുള്ള ലെജൻഡ് സോളിസിറ്റേഴ്സാണ് ഒന്നാം സമ്മാനം നൽകുന്നത് . യുകെയിലെ പ്രധാന എഡ്യൂക്കേഷൻ കൺസൾട്ടൺസിയായ ഗ്ലോബൽ സ്റ്റഡി ലിങ്ക്‌സാണ് രണ്ടാം സമ്മാനം നൽകുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുകെയിലെ അറിയപ്പെടുന്ന മലയാളി ഷെഫായ റോബിൻ ജോർജ്ജിന്റെ നേതൃത്വത്തിൽ നാടൻ കള്ളും , ഷാപ്പിലെ കറികളും , ഫ്രീ സ്‌നാക്‌സും ചായയും അടങ്ങുന്ന സ്വാദിഷ്‌ട വിഭവങ്ങളുമായി മലയാളി ഹോട്ടലായ കേരള ഹട്ടിന്റെ ഫുഡ് ഫെസ്റ്റിവലും ഉണ്ടായിരിക്കുന്നതാണ് .

നോർത്താംപ്ടണിലെ ഓവർസ്‌റ്റോൺ പാർക്ക് ക്രിക്കറ്റ്‌ ക്ലബ്ബിലാണ് മാസ്റ്റേഴ്സ് ഗ്ലോബൽ പ്രീമിയർ ക്രിക്കറ്റ് ലീഗിന് വേദി ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബർ 17 ഞായറാഴ്ചയാണ് മത്സരങ്ങൾ നടക്കുന്നത് . വിജയികളായ നാല് ടീമുകൾക്ക് സമ്മാനങ്ങൾ നൽകുന്നുണ്ട് . ഒന്നാം സമ്മാനമായി 1000 പൗണ്ടും , രണ്ടാം സമ്മാനമായി 501 പൗണ്ടും , മൂന്നാം സമ്മാനമായി 101 പൗണ്ടും , നാലാം സമ്മാനമായി 101 പൗണ്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

മലയാളികളുടെ ഇഷ്‌ട ക്രിക്കറ്റ് താരങ്ങളായ ബേസിൽ തമ്പിയും , വിഷ്ണു വിനോദും , സച്ചിൻ ബേബിയും  ഇതിനോടകം ഗ്ലോബൽ പ്രീമിയർ ക്രിക്കറ്റ് ലീഗിന് ആശംസകളുമായി എത്തി കഴിഞ്ഞു.