കൊല്ലം കടയ്ക്കലിൽ മന്ത്രി മാത്യു ടി.തോമസിന്റെ അംഗരക്ഷകനായ പൊലീസുകാരൻ സുജിത്തിന്റെ (27) മരണം ആത്മഹത്യയെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രണയ പരാജയത്തെ തുടർന്ന് ജീവനൊടുക്കുകയാണെന്ന തരത്തിലുള്ള ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തി. കടയ്ക്കലിന് അടുത്ത് കോട്ടുക്കലില്‍ തന്നെയുള്ള ഒരു പെണ്‍കുട്ടിയുമായി സുജിത്ത് ഏറെ നാളായി പ്രണയത്തിലായിരുന്നു. ഇരുവരും.പ്രണയ പരാജയത്തെ തുടർന്ന് ജീവനൊടുക്കുകയാണെന്ന തരത്തിലുള്ള ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തി.

കടയ്ക്കലിന് അടുത്ത് കോട്ടുക്കലില്‍ തന്നെയുള്ള ഒരു പെണ്‍കുട്ടിയുമായി സുജിത്ത് ഏറെ നാളായി പ്രണയത്തിലായിരുന്നു. ഇരുവരും ഒന്നിച്ച് ജീവിക്കുമെന്നായിരുന്നു തീരുമാനം. എന്നാല്‍ വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പെണ്‍കുട്ടി തീരുമാനത്തിൽ നിന്നു പിന്മാറി. ഇതു മൂലമുള്ള മനോവിഷമത്തിലാണ് സുജിത്ത് ആത്മഹത്യ ചെയ്തത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം.
കഴിഞ്ഞ ആഴ്ച പെണ്‍കുട്ടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് സുജിത്ത് മാനസികമായി ഏറെ തകര്‍ന്നു പോയിരുന്നതായി സുഹൃത്തുക്കള്‍ പൊലീസിനോട് പറഞ്ഞു. ‘അവളില്ലാത്ത ഒരു ജീവിതം സങ്കല്‍പ്പിക്കാന്‍ കൂടി കഴിയുന്നില്ല. എല്ലാ എതിര്‍പ്പുകളും മറികടന്ന് എന്റെ ഒപ്പം വരുമെന്ന് പറഞ്ഞിട്ടും അവസാനം എന്നെ അവഗണിച്ചു കളഞ്ഞു. അവളില്ലാത്ത ജീവിതം ഇനി എനിക്ക് വേണ്ട’– എന്നെഴുതിയ കുറിപ്പാണ് കണ്ടെത്തിയത്,.

കടയ്‌ക്കൽ ചരിപ്പറമ്പ് സജിത്ത് ഭവനിൽ സഹദേവൻ പിള്ളയുടെ മകൻ സുജിത്ത് സഹദേവനാണു (26) മരിച്ചത്. ഇന്നലെ രാവിലെ ഏഴോടെയാണു സംഭവം. കടയ്‌ക്കലുള്ള വീടിന്റെ രണ്ടാം നിലയിലെ മുറിയിൽ ഇരു കൈത്തണ്ടയിലെയും ഞരമ്പുകൾ മുറിച്ച ശേഷം തലയ്‌ക്കു സർവീസ് റിവോൾവർ ഉപയോഗിച്ചു വെടിവയ്ക്കുകയായിരുന്നുവെന്നാണു പൊലീസ് റിപ്പോർട്ട്.
രാവിലെ വെടിയൊച്ച കേട്ടതിനെ തുടർന്നു പരിഭ്രാന്തരായ മാതാപിതാക്കളും സഹോദരനും ചേർന്നു മുറി തുറക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്നു പൊലീസെത്തി പൂട്ടു പൊളിച്ച് അകത്തു കയറി സുജിത്തിനെ കടയ്‌ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചെവിയുടെ ഭാഗത്താണു വെടിയേറ്റിരിക്കുന്നത്. തിരുവനന്തപുരം സിറ്റി എആർ ക്യാംപിലെ പൊലീസുകാരനായ സുജിത്തിനെ 6 മാസം മുൻപാണു മന്ത്രിയുടെ സുരക്ഷാചുമതലയിൽ നിയമിച്ചത്
ഡ്യൂട്ടി കഴിഞ്ഞു തിങ്കളാഴ്‌ച രാത്രിയാണു സുജിത്ത് വീട്ടിൽ എത്തിയത്. ഡ്യൂട്ടി സമയത്ത് ഉപയോഗിക്കേണ്ട റിവോൾവർ സുജിത്തിന്റെ മുറിക്കകത്തു കണ്ടെത്തി. കൈ ഞരമ്പ് അറുത്ത ശേഷം സ്വയം വെടിവച്ചു ജീവനൊടുക്കിയെന്നാണു പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.

ഡ്യൂട്ടി സംബന്ധമായി മാത്രം ഉപയോഗിക്കേണ്ട സർവീസ് റിവോൾവർ വീട്ടിൽ കൊണ്ടുവന്നതു സുരക്ഷാവീഴ്‌ചയാണെന്നു പൊലീസിലെ ഉന്നതർ പറയുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. രാധാമണിയാണു മാതാവ്. സഹോദരങ്ങൾ: സജിത്ത്, സരിത.