മരിച്ച നിലയില്‍ കണ്ടെത്തിയ ഗണ്‍മാനെക്കുറിച്ച് മന്ത്രി മാത്യു ടി തോമസ് പറയുന്നതിങ്ങനെ. ഗണ്‍മാന്‍ സുജിത്തിന് ഔദ്യോഗിക പ്രശ്നങ്ങളൊന്നും ഇല്ലെന്ന് അദ്ദേഹം പറയുന്നു. സ്ഥിരം ഗണ്‍മാന്‍ അവധിയിലായതിനാല്‍ പകരം വന്നതാണ് സുജിത്തെന്നും മന്ത്രി പറഞ്ഞു.
കൊല്ലം കടയ്ക്കല്‍ ചരിപ്പറമ്പ് സ്വദേശി സുജിത് (27) ആണ് മരിച്ചത്. തിരുവനന്തപുരം സിറ്റി എ ആര്‍ ക്യാംപിലെ സിവില്‍ പോലീസ് ഓഫിസര്‍ ആണ്. ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. ആദ്യം ഞരമ്പ് മുറിച്ച ശേഷം സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് തലയ്ക്ക് വെടിവയ്ക്കുകയായിരുന്നു. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനത്തിലാണ് പോലീസ്.
സര്‍വീസ് റിവോള്‍വറില്‍ നിന്നാണ് വെടിയേറ്റത്. മൃതദേഹം കടയ്ക്കല്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലാണ്. പോസ്റ്റ് മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. സുജിത്തിന്റെ കിടപ്പു മുറിയില്‍ നിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
Leave a Reply