മെട്രിസ് ഫിലിപ്പ്
I wish you a happy 80th birthday dear sir…
1964 ൽ ഉഴവൂർ കോളേജിലെ ആദ്യ ഇംഗ്ലീഷ് ക്ലാസ്സിൽ, പഠിച്ചവർ മുതൽ, സണ്ണി സാർ, കോളേജിൽ നിന്നും റിട്ടയർ ചെയ്യുന്നത് വരെ,അദ്ദേഹത്തിന്റെ ക്ലാസ്സിൽ പഠിച്ചവർ, കൂടാതെ അദ്ദേഹത്തോട് ഒരു തവണ എങ്കിലും സംസാരിച്ചവർ പോലും സാറിനെ എപ്പോളും ഓർമ്മിക്കും. Charles Dickens, Williams Shakespeare, George Orwell, ന്റെ നോവലുകളും കഥകളെകുറിച്ചെല്ലാം തന്റേതായ,ശൈലിയിൽ, താളത്തിൽ,വ്യക്തമായി, പഠിപ്പിച്ച ലക്ഷകണക്കിന് വിദ്ധ്യാർത്ഥികൾക്കും, അദ്ദേഹത്തിന്റെ, കൂടെ ജോലി ചെയ്ത അദ്ധ്യാപകർക്കും, അദ്ദേഹത്തിന്റെ സ്‌നേഹവും, കരുതലും അടുത്തറിഞ്ഞവർക്കെല്ലാംവേണ്ടിയാണ് ഈ പിറന്നാൾ സമ്മാനം.
“The Dronacharya Award”, officially known as Dronacharya Award for Outstanding Coaches in Sports and Games, is sports coaching honour of the Republic of India. The award is named after, often referred as ” Dronacharya” or ” Guru Drona”, a character from the Sanskrit epic Mahabharata of ancient India.
Prof. Sunny Thomas was the coach of Indian shooting team for 19 years from 1993- 2012. India won 108 Gold, 74 Silver and 53 Bronze medals from various tournaments including the World Championship, Olympics and the Asian Games during his stint. He received the Dronacharya Award in 2001. Rifle Shooting is his main item.
ഇന്ത്യ രാജ്യത്തിന്റെ യശസ്സ്, വാനോളം ഉയർത്തിയ, രാജ്യത്തിലെ ജനങ്ങളെ, ഷൂട്ടിങ്ങിന്റെ മാന്ത്രികലോകത്തേക്ക്, , കണ്ണ് പോയിന്റ് ചെയ്യിപ്പിച്ച, ശാന്തനും, ചിരിക്കുന്ന മുഖമുള്ള, മിതഭാഷിയും, സ്നേഹവും നന്മയുമുള്ള, നമ്മുടെ സ്വന്തം സണ്ണിസാറിന് ഒരായിരം ജന്മദിനാശംസകൾ.
1964ൽ, ഉഴവൂർ കോളേജിലേക്ക് തന്റെ 26 മത്തെ വയസ്സിൽ ഇംഗ്ലീഷ് അദ്ധ്യാപകൻ ആയി കടന്നുവന്ന, സണ്ണിസാർ, ഉഴവൂരിലെ ജനങ്ങളുടെ, സ്‌നേഹവും, കരുതലും ഏറ്റുവാങ്ങി, ഒരു ഉഴവൂറുകാരനായി ജീവിക്കുമ്പോൾ, ഉണ്ടാകുന്ന സന്തോഷം അവർണ്ണനീയം.
മുൻ എംഎൽഎ ശ്രി.ജോസഫ് ചാഴിക്കാട് സർ, 1964 ൽ ഉഴവൂരിൽ, ഒരു കോളേജ് സ്ഥാപിക്കണം എന്ന്, ഉഴവൂർ പള്ളിയിലെ ഇടവക സമൂഹത്തോട് , ആവശ്യപ്പെട്ടപ്പോൾ, നമുക്ക് ഒരു കോളേജ് വേണം എന്ന് ഉറക്കെ പറഞ്ഞുകൊണ്ട്, രാപകൽ വിയർപ്പൊഴുക്കി, പണിതുയർത്തിയ കോളേജിലേക്ക്, പ്രൻസിപ്പളായി നിയമിച്ചത്, മോൺ. പീറ്റർ ഊരാളിൽ അച്ചൻ ആയിരുന്നു. കോളേജ് കമ്മറ്റികാർക്കും, ഊരാളിൽ അച്ചനും ഒരേ നിർബന്ധം, അദ്ധ്യാപകർ എല്ലാരും, പെർഫെക്റ്റ് ആയിരിക്കണം. ഇംഗ്ലീഷ്, മാത്‍സ്, സയൻസ്, മലയാളം, ഹിന്ദി ഈ വിഷയങ്ങളിൽ അന്നത്തെ അദ്ധ്യാപകരിൽ, ഏറ്റവും മികച്ചവർ തന്നെ ഉഴവൂർ കോളേജിൽ, വിദ്യാർത്ഥികളെ പഠിപ്പിക്കണം, എന്നുള്ള നിർബന്ധംകൊണ്ട്, ബഹു,അച്ചന്റെയും, ശ്രി ഇ ജെ ലൂക്കോസ് എക്സ് എംഎൽഎയുടെയും നേതൃത്വത്തിൽ ഉള്ള കമ്മറ്റിക്കാർ അന്നത്തെ കാലത്തെ, ചെറുപ്പക്കാരായ അദ്ധ്യാപകരെകുറിച്ച് എൻക്വയറി നടത്തിയപ്പോൾ, പാലായിൽ ഉള്ള പ്രശസ്ത, കാഥികൻ ശ്രി. കെ കെ തോമസ് സാർ അവറകളുടെ പുത്രൻ ശ്രി. സണ്ണി സാർ ഇംഗ്ലീഷ് അദ്ധ്യാപകൻ ആയി ജോലി ചെയ്യുന്നുണ്ട് എന്ന് അറിയുകയും, കമ്മറ്റിക്കാർ, മേക്കാട്ട് വീട്ടിൽ പോയി പിതാവിനെ കണ്ട്, മകനെ ഉഴവൂർ കോളേജിലേക്ക്, പഠിപ്പിക്കാൻ അയക്കണം എന്ന് അഭ്യർത്ഥിച്ചു. ആ പിതാവ് സമ്മതം അറിയിച്ചു. അങ്ങനെ 1964 ൽ ആരംഭിച്ച ഉഴവൂർ കോളേജിലെ, അദ്ധ്യാപക രജിസ്റ്ററിലെ ആദ്യ പേരുകാരൻ ആയി, ഒപ്പിട്ട്, ഇംഗ്ലീഷ് പഠിപ്പിക്കാൻ തുടങ്ങി. രണ്ട് മൂന്ന് വർഷങ്ങൾക്കു ശേഷം, ബോട്ടണി അദ്ധ്യാപികയായി, ജോസമ്മ ടീച്ചർ ഉഴവൂർ കോളേജിൽ നിയമനം ലഭിച്ചു. പിന്നീട്, സണ്ണി സാർ, ജോസമ്മ ടീച്ചറിനെ വിവാഹം ചെയ്‌തു. രണ്ട് വർഷങ്ങൾക്ക് മുമ്പ് 50 -മത്ത് വെഡ്‌ഡിങ് ആനിവേഴ്സറി ഇവർ ആഘോഷിച്ചിരുന്നു. കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ, കോളേജ് ഗ്രൗണ്ടിനോട് ചേർന്ന്, സ്ഥലം വാങ്ങി, മനോഹരമായ ഒരു വീട് വെച്ച് താമസം തുടങ്ങി. മാതാപിതാക്കളെ ഉഴവൂർ മേക്കാട് വീട്ടിലേക്ക് സണ്ണിസാർ കൂട്ടികൊണ്ട് വന്നു.
മാതാപിതാക്കളെകുറിച്ചും ഒരു വാക്ക് എഴുതേണ്ടിയിരിക്കുന്നു. എന്റെ വീടിന്റെ തൊട്ടടുത്താണ് സണ്ണിസാറിന്റെ വീട്. അയൽവക്കകാരോട് വളരെ സ്‌നേഹം നൽകിയിരുന്നു. ആർക്കും ഏതു സമയത്തും ആ വീട്ടിൽ ചെല്ലാമായിരുന്നു. ദൈവവിശ്വാസം നിറഞ്ഞ കുടുംബം. അപ്പച്ചനും അമ്മയും ഒത്തുചേർന്നുള്ള പ്രാർത്ഥനകൾ ചൊല്ലുന്നത് കേൾക്കാമായിരുന്നു. നീണ്ട ഒരു കവിഞ്ചിയിൽ ആയിരുന്നു അപ്പച്ചൻ ഇരിക്കുന്നത്. അമ്മ തൊട്ടടുത്തും. എന്ത് സ്നേഹം നിറഞ്ഞ ഒരു അമ്മ. വെള്ളനിറമുള്ള തലമുടി. എപ്പോഴും ചിരിച്ചും പതുക്കെ ഉള്ള സംസാരവും ഒന്ന് കേൾക്കേണ്ടത് തന്നെയാണ്. ഇത് എഴുതുമ്പോൾ, ആ അമ്മയുടെ മുഖം എന്റെ മനസ്സിലേക്ക് തെളിഞ്ഞു വരുന്നുണ്ട്. “സണ്ണി” എന്ന് വിളിച്ചൂകൊണ്ട്, സാറിനോട് ഓരോ കാര്യങ്ങൾ പറയുന്നത്, എത്രയോ തവണ എനിക്ക് കേൾക്കാൻ സാദിച്ചിട്ടുണ്ട്. ആ അമ്മച്ചിയുടെ മരണം, പെരുന്താനം ഗ്രാമത്തെ കണ്ണീരിണിയിച്ചു. ഉഴവൂർ പള്ളിയുടെ സെമിത്തേരിയിലേക്ക്, ആ മൃതദേഹവും ചുമന്നുകൊണ്ട്, പോയപ്പോൾ ഉണ്ടായ നൊമ്പരം ഇപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്നു.
എം ജി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ആയിരുന്ന ഡോ. സിറിയക് തോമസ് സാർ മിക്കവാറും ഉഴവൂർ മേക്കാട് വീട്ടിൽ വന്ന് സാറിന്റെ പിതാവിനെയും, മാതാവിനെയും കാണുവാൻ വരുന്നത് ഓർക്കുന്നു.
ദ്രോണാചാര്യ അവാർഡ് കിട്ടിയ സമയത്ത് ഉഴവൂർ ഭാവനയുടെ നേതൃത്വത്തിൽ ഉഴവൂരിലെ ജനങ്ങൾ ഗംഭീര സ്വീകരണം സാറിന് നൽകിയത് ഓർക്കുന്നു.
എല്ലാ ദിവസവും ഉഴവൂർ കോളേജ് ഗ്രൗണ്ടിൽ ആയിരുന്നു സാറും മക്കളും ഷൂട്ടിംഗ് പരിശീലനംചെയ്തിരുന്നത്. കോളേജ് വിദ്യാർത്ഥികൾ, കാഴ്ചകരായി നിന്നിരുന്നു. ഗ്രൗണ്ടിന്റെ മധ്യഭാഗത്തുള്ള പിറ്റിൽനിന്നും, ഗ്രൗണ്ടിന്റെ, കോളേജ് ബിൽഡിംഗിനോട് ചേർന്നുള്ള മൺ മതിലിലേക്ക് ഷൂട്ട് ചെയ്യും. അങ്ങനെ മൺമതിലിൽ വലിയ രണ്ട് ഹോളുകൾ ഉണ്ടായി. അവിടെനിന്നും ഈയം ഉണ്ടകൾ പെറുക്കി, കഴുകി ഉരുക്കി വിറ്റ ഓർമ്മ എനിക്ക് ഉണ്ട്.
വലിയ ഒരു കാലൻകുടയ്ക്ക് കീഴിൽ, സാറും ടീച്ചറും ദിവസേന കോളേജിലേയ്ക്ക് പോകുന്നതും, വരുന്നതും കാണുവാൻ സാധിച്ചിരുന്നു. സാറിനും മക്കൾക്കും ഷൂട്ടിംഗ്, മറ്റ് മത്സരങ്ങൾക്ക് ലഭിച്ച ട്രോഫികൾ, മെഡലുകൾ കൊണ്ട് വീടിന്റെ ഹാൾ നിറഞ്ഞിരിക്കുന്ന കാഴ്ച ആരെയും അതിശയിപ്പിക്കും. ദ്രോണാചാര്യ അവാർഡ് അതിൽ കൂടുതൽ തിളക്കമേകുന്നു. മക്കൾ മനോജ്, സനിൽ, സോണിയ എന്നിവർ ഇപ്പോൾ എഞ്ചിനീയർമാരായി ജോലി ചെയ്തുവരുന്നു. ജീസസ് യൂത്തിന്റെ ഇന്റർനാഷണൽ കോർഡിനേറ്റർ ആണ് മനോജ് ചേട്ടനും, ബീന ടീച്ചറും. സാറിന്റെ ജീവിതയാത്രയെകുറിച്ച്, ഒരു പുസ്തകം എഴുതാം. അത്രമാത്രം ഉള്ള ഒരു ബഹുമുഖ വ്യക്തിത്വത്തിനുടമയാണ് സണ്ണി സാർ. കോവിഡ് കാലം ആയതു കൊണ്ട് പിറന്നാൾ ആഘോഷം ഒഴിവാക്കികൊണ്ട് ഗൂഗിൾ മീറ്റിലൂടെ പിറന്നാൾ ആശംസകൾ അറിയിക്കാൻ മക്കൾ അവസരം ഉണ്ടാക്കിയിട്ടുണ്ട്. മന്ത്രിമാർ,എംഎൽഎ, എം.പി., മത, സാമൂഹ്യ, സാംസ്കാരിക, രാക്ഷ്ട്രീയ നേതാക്കൾ, ഉഴവൂരിൽ വന്ന് സണ്ണി സാറിന് പിറന്നാൾ ആശംസകൾ നേരും.
മാതാപിതാക്കൾ, സണ്ണിയെന്നും, മക്കൾ, ഡാഡി എന്നും, നാട്ടുകാർ, സണ്ണി സാർ എന്നും സ്നേഹത്തോടെ വിളിക്കുന്ന, സാറിന് പ്രാർത്ഥനകൾ നിറഞ്ഞ പിറന്നാൾ ആശംസകൾ.
Leave a Reply