മെട്രിസ് ഫിലിപ്പ്

മനുഷ്യ ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലഘട്ടം അവരുടെ യൗവനകാലഘട്ടമാണ്. 15 വയസ്സ് മുതൽ 30വയസ് വരെ നീണ്ടുനിൽക്കുന്ന അതി സുന്ദരമായ വർഷങ്ങൾ. ആ സമയങ്ങളിൽ നേടുന്ന വിദ്യാഭ്യാസവും, അറിവും, പരിശീലനങ്ങളും, കൂട്ടുകെട്ടും, മാതാപിതാക്കളുമൊത്തുള്ള ജീവിതവും, കുടുംബവും എല്ലാം ഒത്തുചേർന്ന്, അവർക്കു ലഭിക്കുന്ന ആ വലിയ അനുഭവസമ്പത്തുകൊണ്ടാണ്, പിന്നീട് ഉള്ള അവരുടെ ജീവിതം സന്തോഷകരമായി തീരുന്നത്. അപ്പോൾ ലഭിക്കുന്ന ഓർമ്മകളെ താലോലിച്ചുകൊണ്ട്, 50 ലും 60കളിലും, സഞ്ചരിക്കുമ്പോൾ അവർ പറയും, ഹൊ, എന്റെ യൗവനകാലഘട്ടമെത്ര രസമായിരുന്നു. അന്ന് ചെയ്ത കുസൃതികൾ ഓർത്തു ചിരിക്കും.

പ്രിയമുള്ളവരെ, ഇപ്പോൾ 40ന് മുകളിലോട്ട് ഉള്ളവർ ഒന്ന് ചിന്തിച്ചേ, തങ്ങളുടെ ആ പഴയ യൗവനകാലഘട്ടത്തെകുറിച്ച്. ജീവിതത്തിൽ, ഇപ്പോൾ നമ്മൾ ഓരോരുത്തരും വ്യത്യസ്ത ചുറ്റുപാടുകളിൽ ജീവിക്കുന്നവർ ആവാം,എങ്കിലും, ആ പഴയ കാലഘട്ടമെല്ലാവർക്കും, ഏതാണ്ട് ഒരുപോലെ ആയിരിക്കും.

ജനിച്ചാൽ മരിക്കും, അത് പ്രകൃതിയുടെ നിയമം ആണ്. എല്ലാ ജീവജാലങ്ങൾക്കും, സസ്യങ്ങൾക്കും എല്ലാം എല്ലാം ആ പ്രതിഭാസം ഉണ്ട് താനും. ഏതു ജീവജാലങ്ങൾക്കും, കരുത്തുള്ള വളർച്ചയുടെ സമയത്ത് നല്ല ഫുഡും, നല്ല അറിവും കൊടുത്താൽ, അവരുടെ മുന്നോട്ടുള്ള ജീവിതം സുന്ദരമാകും.

നാട്ടുരീതികൾ അനുസരിച്ച്, 12th പഠിച്ചതിന് ശേഷം,മാതാപിതാക്കൾ 3-4 വർഷങ്ങൾകൊണ്ട് അവരെ തൊഴിൽ അധിഷ്ഠിത കോഴ്സ് പഠിപ്പിച്ച് ഒരു ജോലിക്കാരാക്കി തീർക്കും. 21/23 വയസ്സിനുള്ളിൽ, ഒരു ജോലി അവർ നേടും. പിന്നെ ഈ പറഞ്ഞവർ ജോലിതിരക്കായി. ജീവിതത്തിന്റെ മറ്റ് enjoyments എല്ലാം മാറ്റിവെച്ചുകൊണ്ട് തന്റെ ജോലിയിൽ അവർ മുഴുകുന്നു. പണം സമ്പാദിക്കുന്നു. പിന്നെ ഒരു വിവാഹം ആണ് ലക്ഷ്യം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആധുനിക യുഗത്തിൽ ഒരു ജോലി ലഭിക്കുക എന്നതാണ് ഏറ്റവും പ്രദാനം. അതുകൊണ്ട് തന്നെ നഴ്സിംഗ്, മെഡിക്കൽ കോഴ്സസ്, ഐറ്റി IT കോഴ് സുകൾക്കാണ് കൂടുതലായി ചൂസ് ചെയ്യപ്പെടുന്നത്. അവ പഠിച്ചിറങ്ങിയാൽ ഉടൻ തന്നെ ജോലി ലഭിക്കും, കൂടാതെ വിദേശത്തേയ്ക്കും പറക്കാം.

ഒരു വ്യക്തിയുടെ 30 വയസിന് മുന്നേ തന്നെ വിവാഹം ചെയ്തു കുടുംബജീവിതം തുടങ്ങും. പിന്നെ കുട്ടികൾ ആയി. ഒരു വീട് ഉണ്ടാക്കണം, കുട്ടികളെ പഠിപ്പിക്കണം. അങ്ങനെ ഭാര്യയും ഭർത്താവും ഒന്ന് ചേർന്ന് കുടുംബത്തെ സംരക്ഷിക്കുന്നു. വിദേശത്തുള്ളവരിൽ, ഭാര്യ മിക്കവാറൂം നൈറ്റ് ഷിഫ്റ്റ് ആയിരിക്കും. രാവിലെ, അങ്ങകലെ ഭാര്യയുടെ കാർ കണ്ട്, ഉടനെ ഭർത്താവ് മറ്റൊരു കാറിൽ ജോലിക്കു പോകുന്നു. അങ്ങനെ അങ്ങനെ അവരുടെ ജീവിതചക്രം 50/60 ലും എത്തുമ്പോഴേക്കും, അവരൊക്കെ എന്തെങ്കിലും ഒക്കെ രോഗം പിടിപെടും. മക്കൾ ഒക്കെ മാര്യേജ് ചെയ്ത് വിട്ട് കഴിഞ്ഞു ഒന്ന് റെസ്റ്റ് ചെയ്യാം എന്ന് വിചാരിക്കുമ്പോഴേയ്ക്കും, ഇവർ അവശരായിരിക്കും. സമ്പാദിച്ചു കൂട്ടിയ പണം എല്ലാം കണ്ട് സന്തോഷിക്കാം എന്നല്ലാതെ, മറ്റൊന്നും ചെയ്യാൻ സാധിക്കാതെ ഇരിക്കുന്ന എത്രയോ ആളുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട്.

അതിനാൽ ചെറുപ്പകാലത്തു മാക്സിമം എൻജോയ് ചെയ്യുവാൻ കുട്ടികൾ ശ്രദ്ധിക്കുക. പഠിക്കാൻ സാധിക്കുന്നിടത്തോളം പുതിയ പുതിയ കോഴ് സുകൾ ചെയ്യുക. പ്ലസ് 2 കഴിഞ്ഞു ഡിഗ്രി പഠിക്കുക. തുടർന്ന് യൂണിവേഴ്സിറ്റിയിൽ പോയി പഠിക്കുക. കൂടുതൽ അറിവ് നേടുന്നതിനൊപ്പം, നല്ല ഫ്രണ്ട്‌സിനെകൂടി നേടുക. അവരോടൊപ്പം യാത്രകൾ ചെയ്യുക. നല്ലതും ചീത്തയും ആയ അനുഭവങ്ങൾ ഉണ്ടായാൽ മാത്രമേ അതിൽ നിന്നും നന്മ തിന്മകളെ വേർതിരിച്ചെടുക്കാൻ കഴിയൂ .

ഈ കോവിഡ് കാലം ഒരുപാട് കാര്യങ്ങൾ നമ്മൾ പഠിച്ചു. കെട്ടിപൊക്കിയ സ്വപ്‍നങ്ങൾ എല്ലാം തകർന്നു വീണില്ലേ. 40/50/60 കളിലൊക്കെ ഉള്ളവർ ഇപ്പോൾ യൗവന കാലഘട്ട ഓർമ്മകൾ താലോലിച്ചുകൊണ്ട് ജീവിതം മുന്നോട്ട് പോകുന്നു. ഇനിയും ഉള്ള കാലം നന്മകൾ ചെയ്ത്, ഉള്ളത് കൊണ്ട് അടിപൊളി ആയി ജീവിക്കാം. Life is beautiful എന്ന് ഉറക്കെ പറയാം.