ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: കൺസർവേറ്റീവ് പാർട്ടി മുൻ അംഗവും എം പിയുമായ മാറ്റ് ഹാൻകോക്കും, ജീന കൊളാഡൻ‌ജെലോയുമായുള്ള രഹസ്യബന്ധം മാധ്യമങ്ങളിൽ വീണ്ടും നിറയുകയാണ്. ഈ ബന്ധത്തെ കുറിച്ച് ഹാൻകോക്ക് നടത്തിയ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. അയാം എ സെലിബ്രിറ്റി ഷോയുടെ ഭാഗമായി 18 മാസം കാമുകി ജീനയെ വേർപിരിഞ്ഞത് ഏറെ വേദനാജനകമാണെന്ന് ഹാൻകോക്ക് പറഞ്ഞതാണ് ഇപ്പോൾ ബ്രിട്ടീഷ് മാധ്യമങ്ങൾ കൊണ്ടാടുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യൂകെയിൽ കോവിഡ് -19 വ്യാപന സമയത്ത് ഇരുവരും ഓഫീസിൽ വെച്ച് പരസ്പരം ചുംബിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇതിനു പിന്നാലെ ടിവി റിയാലിറ്റി ഷോയ്ക്കു വേണ്ടി വനവാസത്തിനു പോയതിനെ തുടർന്ന് കൺസർവേറ്റീവ് പാർട്ടി അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു. ഞങ്ങൾ പരസ്പരം അടുത്തത് കോവിഡ് സമയത്താണെന്ന് ഹാൻകോക്ക് വെളിപ്പെടുത്തിയിരുന്നു. ഒരുമിച്ച് ജീവിക്കണമെന്നാണ് ഇരുവരുടെയും ആഗ്രഹമെന്നും, എന്നാൽ ഈ നിമിഷം വരെ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലെന്നും ഹാൻകോക്ക് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേസമയം, ജീനയുമായുള്ള ബന്ധത്തെ കുറിച്ച് കുടുംബത്തോട് കൂടുതൽ കാര്യങ്ങൾ അദ്ദേഹം വെളിപ്പെടുത്തി എന്നും വാർത്തകൾ പുറത്തുവന്നു. സ്നേഹത്തിനു പിന്നാലെ താൻ പോയപ്പോൾ തന്നെ സ്നേഹിച്ചിരുന്ന ആളുകൾക്ക് വേദനയാണ് നൽകാൻ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുടുംബത്തോടുള്ള ഹാൻകോക്കിന്റെ മനസുതുറക്കൽ വികാര നിർഭരമായിരുന്നെന്നാണ് റിപ്പോർട്ടുകൾ. അയാം എ സെലിബ്രിറ്റി ഷോയിൽ പങ്കെടുത്തതിനെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ആ സമയം വളരെ നല്ലതായിരുന്നു എന്നും, മാന്യമായ ചർച്ചകൾ ഉയർന്നുവന്നത് ഇക്കാലത്താണെന്നുമാണ് ഹാൻകോക്ക് പ്രതികരിച്ചത്.