ലീഡ്‌സ് രൂപതയിലെ സീറോ മലബാര്‍ വിശ്വാസികള്‍ ലീഡ്‌സ് സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയത്തില്‍ പെസഹാ ആചരിച്ചു.

വൈകുന്നേരം 6 മണിക്ക് ഇടവക വികാരി റവ. മാത്യൂ മുളയോലിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ പെസഹാ വ്യാഴാഴ്ച ശുശ്രൂഷകള്‍ ആരംഭിച്ചു. റവ. ഫാ. സിബു കള്ളാംപറമ്പില്‍, റവ. ഫാ. സ്റ്റാന്‍ലി പുള്ളോലിക്കല്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. റവ. ഫാ. സിബു കള്ളാംപറമ്പില്‍ പെസഹാ വ്യാഴാഴ്ച സന്ദേശം നല്‍കി. തുടര്‍ന്ന് റവ. ഫാ. മാത്യൂ മുളയോലില്‍ തന്റെ ഇടവകയിലെ പന്ത്രണ്ട് പുരുഷന്‍മാരുടെ പാദങ്ങള്‍ കഴുകി മിശിഹാ തന്റെ ശിഷ്യന്‍മാരുടെ കാലുകള്‍ കഴുകിയതിന്റെ ഓര്‍മ്മ പുതുക്കി. അതിനു ശേഷം പെസഹാ വ്യാഴത്തിന്റെ തിരുക്കര്‍മ്മങ്ങള്‍ തുടര്‍ന്നു. ചാപ്ലിന്‍സിയുടെ കീഴിലുള്ള ആറ് വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നുമായി നൂറുകണക്കിനാളുകള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു. അത്യധികം ഭക്തിനിര്‍ഭരമായി നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം പ്രദക്ഷിണമായി മര മണിയുടെ അകമ്പടിയോടെ ദേവാലയത്തിന്റെ പ്രധാന അള്‍ത്താരയ്ക്ക് സമീപം നിര്‍മ്മിച്ച ചെറിയ അള്‍ത്താരയിലേയ്ക്ക് വിശുദ്ധ കുര്‍ബാന എഴുന്നള്ളിച്ചവെച്ചതോടെ പെസഹാ വ്യാഴാഴ്ചയുടെ തിരുക്കര്‍മ്മങ്ങള്‍ അവസാനിച്ചു.
തുടര്‍ന്ന് ദേവാലയത്തിനോട് ചേര്‍ന്നുള്ള ഹാളില്‍ ലീഡ്‌സ് രൂപതയിലെ സീറോ മലബാര്‍ സമൂഹം പെസഹാ ആചരിച്ചു. റവ. ഫാ. മാത്യൂ മുളയോലില്‍ പെസഹാ അപ്പം ആശീര്‍വദിച്ച് വിശ്വാസികള്‍ക്ക് നല്‍കി. കേരളത്തില്‍ തങ്ങളുടെ ഇടവക ദേവാലയങ്ങളില്‍ പെസഹാ വ്യാഴാഴ്ച തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിന്റെ അതേ പ്രതീതിയായിരുന്നു റവ. ഫാ. മാത്യൂ മുളയോലില്‍ നേതൃത്വം കൊടുക്കുന്ന ലീഡ്‌സിലെ സെന്റ്. വില്‍ഫ്രിഡ്‌സ് ദേവാലയത്തില്‍ നടന്നതെന്ന് വിശ്വാസികള്‍ പറഞ്ഞു.

ദുഃഖവെള്ളിയാഴ്ച തിരുക്കര്‍മ്മങ്ങള്‍ രാവിലെ പത്ത് മണിക്ക് ആരംഭിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

please click this link to view the times for Holy week services at St. Wilfrids Church, Leeds