മാവേലിക്കര മിച്ചല്‍ ജങ്ഷനില്‍ സിഗ്നല്‍ തെറ്റിച്ച് വന്ന സ്വകാര്യ ബസ്സിടിച്ച് കാല്‍നടയാത്രക്കാരിയായ വയോധിക മരിച്ചു. മാവേലിക്കര മിച്ചല്‍ ജങ്ഷനില്‍ ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം. ചെന്നിത്തല തൃപ്പെരുന്തുറ തെക്കേകൂറ്റ് റെയ്ച്ചല്‍ ജേക്കബ് (രാജമ്മ-82) ആണ് മരിച്ചത്.തിരുവല്ല-കായംകുളം റൂട്ടിലോടുന്ന സ്വാമി എന്ന സ്വകാര്യബസാണ് അപകടമുണ്ടാക്കിയത്.

മാവേലിക്കര മിച്ചല്‍ ജങ്ഷന് തെക്കുളള ആരാധനാലയത്തില്‍ വന്ന ശേഷം വീട്ടിലേക്ക് പോകാനായി ബസ് സ്റ്റാന്റിലേക്ക് നടന്നു പോവുകയായിരുന്നു റെയ്ച്ചല്‍. ജങ്ഷനില്‍ സിഗ്‌നല്‍ കാത്തു കിടന്ന ബസിന് മുന്നിലൂടെ റോഡ് മുറിച്ചു കടക്കവെ ഗ്രീന്‍ സിഗ്നല്‍ വീഴും മുമ്പ് മുന്നോട്ടെടുത്ത ബസിന്റെ അടിയില്‍ പെടുകയായിരുന്നു. ബസിന്റെ മുന്‍ചക്രം റെയ്ച്ചലിന്റെ കാലിലൂടെയും പിന്‍ചക്രം തലയിലൂടെയും കയറി തല്‍ക്ഷണം മരിച്ചു. ബസില്‍ നിന്ന് ഇറങ്ങിയോടിയ ഡ്രൈവര്‍ പുലിയൂര്‍ ആലപ്പളളില്‍ പടിഞ്ഞാറേതില്‍ അനൂപ് അനിയന്‍ (30) പിന്നീട് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ