ഓരോ യാത്രയും അറിവും, കാഴ്ചകളും മാത്രമല്ല അടുത്ത യാത്രയ്ക്കുള്ള ഊർജ്ജവും നൽകുന്നു. കഴിഞ്ഞ യാത്രയിൽ അവിചാരിതമായി എത്തിയതാണ് മസനഗുഡിയിലെ മോയാർ എന്ന തമിഴ്നാട്ടിലെ വനമേഘലയിൽ. ഒരു തുറന്ന മൃഗശാലയെന്ന പോലെ യഥേഷ്ടം സ്വൈര്യ വിഹാരം നടത്തുന്ന വന്യമൃഗങ്ങളുടെ സംഗമ ലോകം.
മസനഗുഡിയിൽ നാല് മണിയോടെ എത്തുമ്പോൾ കാഴ്ചകളുടെ ലിസ്റ്റിൽ മനസ്സിൽ പോലും ഇല്ലാതിരുന്ന ഒരിടമാണ് മോയാറും, സിങ്കാരയും. അത്യവശ്യം ഏല്ലാ സൗകര്യങ്ങളും ഉള്ള ചെറിയ ടൗൺ ആണ് മസനഗുഡി. സ്ഥലവാസികളിൽ നിന്നും ലഭിച്ച അറിവോടെയാണ് ഞങ്ങളുടെ രഥം ഈ കാഴ്ചകളിലേയ്ക്ക് തെളിച്ചത്.

Image may contain: sky, tree, cloud, outdoor and nature

മസനഗുഡിയിൽ നിന്നും ട്രിപ്പ് ജീപ്പുകൾ യഥേഷ്ടം വന സഫാരി നടത്തുന്നുണ്ട്, കൂടാതെ നമ്മുടെ വാഹനങ്ങളിലും യാത്രയാവാം. കറുത്ത പരവാതാനി വിരിച്ച പോലെ, സുന്ദരമായ തമിഴ്നാടിന്റെ റോഡ്‌ തന്നെ ഈ വനയാത്രയിൽ ഒരു കുളിർമയാണ്. ഉയരം കുറഞ്ഞ മരങ്ങളും, കുറ്റിച്ചെടികളും, പുൽമേടുകളും നിറഞ്ഞ ഈ വന മേഘലയിൽ ദൂരകാഴ്ചകളും യാത്രയിൽ ദൃഷ്ടി പതിയും.

Image may contain: tree, outdoor and nature

യാത്രയിൽ കലമാൻ പറ്റങ്ങൾ നിറകാഴ്ചയിലൂടെ ഞങ്ങളെ സ്വീകരിച്ചു , മയിൽ കൂട്ടങ്ങൾ നൃത്ത ചുവടുകളോടെ സ്വാഗതമോതി, പിന്നിടങ്ങോട്ട് കാഴ്ചയുടെ പെരുമഴയായിരുന്നു, പലതരം പക്ഷികളേയും കണ്ടുള്ള യാത്രയിൽ ആനയും കുട്ടിയും റോഡ് മുറിച്ചു കടന്നതോടെ ഞങ്ങളുടെ ആവേശം ഇരട്ടിച്ചു. കുറച്ച് കൂടി മുന്നോട്ട് ചെന്നപ്പോൾ ദാ നിൽക്കുന്നു കാട്ട് പോത്തിൻ കൂട്ടം. മോയാറിലേക്കുള്ള ഈ ഏട്ടുകിലോമീറ്റർ ദൂരത്തിലും പിന്നീട് ഈ കാഴ്ചകൾ ഒരു തുടർകഥ പോലെ തുടർന്നു. കാടിന്‍റെ സൗന്ദര്യം അറിഞ്ഞുള്ള ഈ യാത്രയില്‍ വഴിയിൽ വണ്ടി ഇടയ്ക്കു നിര്‍ത്താനോ പുറത്തു ഇറങ്ങാന്നോ അനുവാദമില്ല.

Image may contain: sky, tree, bird, plant, outdoor and nature

കാഴ്ചകൾ കണ്ട് ഞങ്ങൾ എത്തിയത് മോയാർ ഡാമിനരികെ, വളരെ ചെറിയ ഒരു ഡാം ആണ്, സുന്ദരകാഴ്ചകൾ സമ്മാനിക്കുന്ന തടാകവും, ഗ്രാമാന്തരീക്ഷവും. തടാകത്തിൽ പല സ്ഥലങ്ങളിലും തുരുത്തുകളും, അവയിൽ ഇലകൾ പോഴിഞ്ഞ വൃക്ഷങ്ങളും, അസ്ഥമയ സൂര്യന്റെ കിരണങ്ങളിൽ തിളങ്ങുന്ന ജലാശയവും, ചെമ്മരിയാടിൻ പറ്റങ്ങളും, കൃഷിയിടങ്ങളും, കുടിലുകളും നിറഞ്ഞ ഈ ഉൾനാടൻ ഗ്രാമം, പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു അനുഭൂതി നമ്മിൽ ഉളവാക്കും. ഇവിടെ അല്പ സമയം ചിലവഴിച്ച് തിരിച്ച് ആറ് മണിയോടെ മസനഗുഡിയലേയ്ക്ക്, പോരുന്ന വഴിയിൽ ആനകളും, മറ്റ് മൃഗങ്ങളും പലവട്ടം വണ്ടിയ്ക്ക് കുറുകെ ചാടി പോകുന്ന കാഴ്ച ഒരു സ്വപ്നത്തിലെന്ന പോലെ നിർഭയത്തോടെ കണ്ടിരിക്കാനായ്.

Image may contain: sky, outdoor, nature and water

മസനഗുഡിയിലെത്തി റോഡ് മുറിച്ച് കടന്ന് നാല് കിലോമീറ്ററുള്ള സിങ്കാര വനമേഖലയിലേയ്ക്ക്, വഴിയുടെ തുടക്കത്തിൽ കൃഷിഭൂമിയിലൂടെ തുടങ്ങി വനത്തിനടുത്തേക്ക്, ഈ ഭാഗത്ത് നാല് റിസോർട്ടുകൾ നല്ല അറക്കവാളുമായ് യാത്രികരെ കാത്തിരിക്കുന്നുണ്ട്. പോകുന്ന വഴിയിൽ ഒരു കാട്ടരുവിയും, മയിലുകളും, മാൻകൂട്ടങ്ങളേയും, ആന പിണ്ഡങ്ങളും കണ്ട് ആ രാത്രി യാത്ര അവസാനിപ്പിച്ച് മസനഗുഡിയിലെത്തി

Image may contain: sky, outdoor and nature

 

ഇതെല്ലാം കണ്ടപ്പോഴേയ്ക്കുംഈ വഴികളിലൂടെ ഒരു പുലർകാല യാത്ര ഞങ്ങൾ ഉറപ്പിച്ചു, അതു കൊണ്ട് തന്നെ താമസം മസനഗുഡിയിലാക്കി. താമസത്തിന് ഒരു കോട്ടയംകാരന്റെ തന്നെ   പുതിയ ലോഡ്ജ് തന്നെ സംഘടപ്പിച്ചു, ഭക്ഷണവും കഴിച്ച് ആ തണുപ്പുള്ള രാത്രിയിൽ പ്രഭാത സഫാരിയെ സ്വപ്നം കണ്ട് ഉറങ്ങി.

Image may contain: sky, ocean, nature, outdoor and water

രാവിടെ 5.30 ന് തന്നെ എഴുന്നേറ്റ് ആറ് മണിയോടെ വീണ്ടും പഴയ വഴിയിലൂടെ, ഇന്നും തലേ ദിവസത്തെ കാഴ്ചകൾ തന്നെ, പക്ഷെ ഈ തവണ വണ്ടിയ്ക്ക് വട്ടം ചാടിയത് കാട്ട് പോത്തിന് കൂട്ടം, ഞങ്ങളുടെ പ്രതീക്ഷ കടുവയും, പുലിയും ആയിരുന്നെങ്കിലും ചുള്ളന്മാർ ദർശ്ശനം തന്നില്ല.

 

Image may contain: outdoor and nature

മോയാറിന് പോകുന്ന വഴിയിൽ വനത്തിനകത്തായ് വീരപ്പന്‍ തന്‍റെ പ്രാര്‍ത്ഥനക്കായി ഒരുക്കിയ മോയാര്‍ ചിക്കമന്‍ കോവില്‍ സ്ഥിതി ചെയ്യുന്നത്. വന മേഖലയിലെ ഉയരമുള്ള ഭാഗത്ത് ആയതിനാൽ നാലുഭാഗങ്ങളിലേയും വന കാഴ്ചകൾ, ഇളം കാറ്റുമേറ്റ് ഇവിടെ നിന്നും ആസ്വദിക്കാനാകും.

Image result for MASINAGUDI MAYAR

നിലവിൽകോവിലിന്റെ‍ പുനർനിർമ്മാണം നടന്ന് കൊണ്ടിരിക്കുന്നു. ഇതെല്ലാം കണ്ട് മോയാറിനോടും, സിങ്കാരയോടും വിട പറയുമ്പോൾ വിരപ്പൻ എന്ന കൊമ്പൻ മീശക്കാരൻ മനസ്സിൽ മിന്നി മറയുന്നുണ്ടായിരുന്നു.

ചിത്രങ്ങൾ ഇനിയും ഉൾപ്പെടുത്താൻ  ബാക്കി കണ്ടിട്ടില്ലാത്തവർ ഒരിക്കലെങ്കിലും ഈ മനോഹാരിതയിലേക്ക് കടന്നുവരാൻ ബാക്കി ഒരു സ്വപ്നമായി ഇരിക്കട്ടെ……