ബോൺമൗത്ത്‌; യുകെ മലയാളികൾക്കിടയിൽ ആവേശമായിക്കൊണ്ടിരിക്കുന്ന മഴവിൽ സംഗീതത്തിന് അഞ്ചാമത് തിരി തെളിയുന്നു. യുകെ മലയാളികൾക്കിടയിൽ ആവേശമായിക്കൊണ്ടിരിക്കുന്ന മഴവിൽ സംഗീതത്തിന്റെ അഞ്ചാമത് എഡിഷൻ ബോൺമൗത്തിലെ കിൻസൺ കമ്മ്യൂണിറ്റി സെന്ററിൽ ജൂൺ മൂന്നിന് അരങ്ങേറും. ഉച്ചക്ക് മൂന്നര മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ യുകെയിലെ വിവിധ മേഖലയിൽ നിന്നുള്ള കലാകാരന്മാർ മാസ്മരിക പ്രകടനങ്ങളുമായെത്തും.

യുകെയിലെ വളർന്നു വരുന്ന യുവ ഗായകർക്കും അവസരമൊരുക്കുന്ന മഴവിൽ സംഗീതം ഇതിനകം തന്നെ ജന ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുപ്പത്തിയഞ്ചോളം അനുഗ്രഹീത ഗായകരാണ് മഴവിൽ സംഗീതത്തിന് ഈണമിടാനൊരുങ്ങുന്നത്. ഗായകരായ അനീഷ് ജോർജിൻന്റെയും ടെസ്മോൾ ജോർജിന്റെയും നേതൃത്വത്തിൽ അരങ്ങേറുന്ന സംഗീത വിസ്മയത്തിന് നിറ പകിട്ടേകാൻ നിരവധി നൃത്ത വിസ്മയങ്ങളും വേദിയിൽ അരങ്ങേറും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കലാകാരന്മാർക്കും സംഗീതാസ്വാദകർക്കും എല്ലാ സൗകര്യങ്ങളും സംഘാടകർ ഒരുക്കിയിട്ടുണ്ട്. വിശാലമായ സൗജന്യ കാർ പാർക്കിങ് സൗകര്യവും മിതമായ നിരക്കിൽ കേരളീയ വിഭവങ്ങളടങ്ങിയ നാടൻ ഭക്ഷണ ശാലയും കിൻസൺ കമ്യൂണിറ്റി സെന്ററിൽ ലഭ്യമാകും. എല്ലാ കലാ പ്രേമികളെയും മഴവിൽ സംഗീത വേദിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. സംഗീത സായാഹ്നത്തിനു മുന്നോടിയായി പ്രശസ്ത ഗായകൻ നിഖിൽ രാജ് നേർന്ന ആശംസ വീഡിയോ ചുവടെ ചേർത്തിരിക്കുന്നു.

https://www.facebook.com/aneesh.george3/videos/10211734529611930/