മെനുവില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നതിന് പിന്നാലെ കൂള്‍ ഡ്രിങ്കുകളിലും പരിഷ്‌കരണത്തിനൊരുങ്ങി മക്‌ഡൊണാള്‍ഡ്‌സ്. ഈ വര്‍ഷം അവസാനത്തോടെ കൂള്‍ ഡ്രിങ്ക് കപ്പുകളും ട്രേകളും പ്ലാസ്റ്റിക് വിമുക്തമാക്കാനാണ് കമ്പനിയുടെ തീരുമാനം. പുതിയ പരിഷ്‌കാരങ്ങള്‍ ലോകമൊട്ടാകയുള്ള ഔട്ട്‌ലെറ്റുകളില്‍ നടപ്പില്‍ വരുത്താനാണ് പദ്ധതിയെന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉപഭോക്താക്കളുടെ അഭിപ്രായം പരിഗണിച്ച് കഴിഞ്ഞ ആഴ്ച്ച ചീസ്ബര്‍ഗറുകള്‍ മക്‌ഡൊണാള്‍ഡ്‌സ് മെനുവില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ചീസ്ബര്‍ഗറുകള്‍ ഒഴിവാക്കിയതിന് പിന്നാലെ പുതിയ ബിഗ് മാക് ബര്‍ഗറുകള്‍ പുറത്തിറക്കി കമ്പനി ഉപഭോക്താക്കളെ അമ്പരപ്പിച്ചിരുന്നു. റീസൈക്കിള്‍ ചെയ്യാന്‍ കഴിയുന്ന വിധത്തിലുള്ള പാക്കിംഗ് രീതി ലോകമൊമ്പാടുമുള്ള ഔട്ട്‌ലെറ്റുകളില്‍ 2025 ഓടെ കൊണ്ടുവരുമെന്ന് കമ്പനി പറയുന്നു.

റീസൈക്കിളിംഗ് അസാധ്യമായ പാക്കേജിംഗ് രീതി പിന്തുടര്‍ന്നിരുന്ന മക്‌ഡൊണാള്‍ഡ്‌സ് പരിസ്ഥിതി പ്രവര്‍ത്തകരുടെയും ഉപഭോക്താക്കളുടെയും വിമര്‍ശനത്തിന് വിധേയമായിരുന്നു. ഏഴു വര്‍ഷങ്ങള്‍ക്കുള്ളില്‍ മക്‌ഡൊണാള്‍ഡ്‌സ് റസ്റ്റോറന്റ് ശൃഖലയില്‍ ഉപയോഗിക്കുന്ന ബാഗുകളും കപ്പുകളും സ്‌ട്രോയും അനുബന്ധ പാക്കിംഗ് മെറ്റീരിയലുകള്‍ ഉള്‍പ്പെടെയുള്ളവ റിസൈക്കിള്‍ ചെയ്ത് നിര്‍മ്മിക്കുന്നവയായി മാറ്റും. നിലവില്‍ കമ്പനി പാക്കേജിങിനായി ഉപയോഗിക്കുന്നതില്‍ പകുതിയിലേറെയും പ്ലാസ്റ്റിക്ക് അനുബന്ധ ഉത്പ്പന്നങ്ങളാണ്. ഇതില്‍ വെറും 10 ശതമാനമാണ് റിസൈക്കിള്‍ ചെയ്യപ്പെടുന്നതെന്ന് റിപ്പോര്‍ട്ട്. 120 രാജ്യങ്ങളിലായി 37,000 റസ്‌റ്റോറന്റുകള്‍ മക്‌ഡൊണാള്‍ഡ്‌സിന് സ്വന്തമായുണ്ട്. പാക്കേജിംഗ് മാലിന്യങ്ങള്‍ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുന്നതായും അത്തരം പ്രശ്‌നങ്ങളെ ഗൗനിക്കേണ്ടതുണ്ടെന്നും ഞങ്ങളോട് ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് മക്‌ഡൊണാള്‍ഡ്‌സിന്റെ സപ്ലൈ ആന്റ് സസ്റ്റൈനബിലിറ്റ്ി ചീഫ് ഓഫീസര്‍ ഫ്രാന്‍സിസ്‌കാ ഡിബയേസ് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഞങ്ങളുടെ ആഗ്രഹം ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ കൊണ്ടു വരുകയെന്നതാണ്. പാക്കേജിംഗ് ലഘൂകരിക്കുക, റിസൈക്കിള്‍ ചെയ്യാവുന്ന ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുക, അതിനാവശ്യമായ അനുബന്ധ കാര്യങ്ങള്‍ ആസൂത്രണം ചെയ്യുക തുടങ്ങിയവ വൃത്തിയുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതിന് സഹായിക്കുമെന്ന് അദ്ദേഹം പറയുന്നു. തെരെസ മേയ് അടുത്തിടെ പ്ലാസ്റ്റിക് ഉത്പാദനം ഗണ്യമായി വര്‍ദ്ധിച്ചു വരുകയാണെന്ന് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് മകഡൊണാള്‍ഡ്‌സിന്റെ പുതിയ തീരുമാനം പുറത്തുവരുന്നത്.