ഹോർഷം മലയാളി കമ്മ്യുണിറ്റിയുടെ (MCH)2019-2020 പ്രവർത്തന വർഷത്തിലേക്ക് പുതിയ കമ്മിറ്റി നിലവിൽ വന്നു. സംഘടനാപ്രവർത്തന പാടവം കൊണ്ടും പരിചയസമ്പന്നത കൊണ്ടും ഹോർഷം മലയാളികളിക്കിടയിൽ ചിരപരിചതരായ വ്യക്തിത്വങ്ങളാണ് പുതിയ നേതൃത്വനിരയിലേയ്ക്ക് എത്തിയിരിക്കുന്നത്. സെന്റ്. ജോൺസ് ചർച്ച ഹാളിൽ വച്ചു നടന്ന പൊതുയോഗത്തിൽ വച്ചാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ബൈജു യാക്കോബ് – പ്രസിഡന്റ് ജോമോൻ വർഗീസ് – വൈസ് പ്രസിഡന്റ് മനു മത്തായി – സെക്രട്ടറി ,പോൾ ജോസഫ് – ട്രഷറർ ബിനു കൂട്ടുങ്കൽ – ജോയിന്റ് സെക്രട്ടറി ആന്റണി തെക്കേപ്പറമ്പിൽ – ജോയിന്റ് ട്രഷറർ ജോസഫ്. പി. സെബാസ്റ്റ്യൻ – പ്രോഗ്രാം  കൺവീനർ ജോൺസൺ ജോൺ – കൾച്ചറൽ പ്രോഗ്രാം കോ – ഓർഡിനേറ്റർ ജിസ്മോൻ പോൾ – PRO ഷാജി ജോസഫ് &ബിജു പോൾ – ചാരിറ്റി കോ -ഓർഡിനേറ്റർ സാംസൺ പോൾ & ആൻസൺ മാത്യു – സ്പോർട്സ് കോ ഓർഡിനേറ്റർ തുടർന്നു നടന്ന സമ്മേളനത്തിൽ MCH അംഗങ്ങളുടെ സാമൂഹികവും സംസ്കാരികവുമായ പ്രവർത്തനങ്ങളിൽ പുതിയ കർമ്മ പരിപാടികൾ ആവിഷ്ക്കരിക്കുന്നതിനും നടപ്പാക്കുന്നതിനും എല്ലാ അംഗങ്ങളുടെയും പിന്തുണ നിയുക്ത പ്രസിഡന്റ് ബൈജു യാക്കോബ് അഭ്യർത്ഥിച്ചു. തിരക്കുകൾക്കിടയിലും സമയം കണ്ടെത്തി പൊതുയോഗത്തിന് എത്തിചേർന്ന എല്ലാവർക്കും മുൻ ട്രഷറർ ആന്റണി തെക്കേപ്പറമ്പിൽ നന്ദി പ്രകാശിപ്പിച്ചു. തുടർന്നു നടന്ന സ്നേഹവിരുന്നോടെ പരിപാടികൾ അവസാനിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ