സംസ്ഥാനചലച്ചിത്ര അവാര്‍ഡ് ചടങ്ങിനിടെ ഏറെ വിവാദമുണ്ടാക്കിയതാണ് മോഹന്‍ലാലിന് നേരെ തോക്ക് ചൂണ്ടി വെടിവച്ചത്. ദിലീപിനെ സപ്പോര്‍ട്ട് ചെയ്യുന്ന മോഹന്‍ലാലിനെ ചടങ്ങില്‍ ക്ഷണിച്ചതിന് പ്രതിഷേധമായിട്ടാണ് അലന്‍സിയറര്‍ കൈചൂണ്ടി മോഹന്‍ലാലിനെ വെടിവച്ചത്.

അലന്‍സിയറിന്റെ ഈ വെടിവയ്പ്പ് ഏറെ വിവാദമായിരുന്നു. അന്ന് തന്നെ മോഹന്‍ലാല്‍ ഫാന്‍സുകാര്‍ അലന്‍സിയറിനെ നോട്ടമിട്ടിരുന്നു. ഇപ്പോള്‍ സ്ത്രീ വിഷയത്തില്‍പെട്ടുപോയിരിക്കുകയാണ് അലന്‍സിയര്‍. ഇന്ത്യ പ്രൊട്ടസ്റ്റ് എന്ന സൈറ്റിലാണ് അലന്‍സിയറിനെതിരെ നടി രംഗത്തെത്തിയിരിക്കുന്നത്. തന്റെ പേര് വെളിപ്പെടുത്താതെയാണ് നടി താരത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

തന്റെ നാലാമത്തെ ചിത്രത്തില്‍ വര്‍ക്ക് ചെയ്യുന്ന സമയത്താണ് അലന്‍സിയറില്‍ നിന്നും മോശം അനുഭവം ഉണ്ടായതെന്ന് നടി പറയുന്നു. ഞാന്‍ വളരെയധികം ബഹുമാനിക്കുന്ന വ്യക്തിയായിരുന്നു അലന്‍സിയര്‍. നേരിട്ട് അദ്ദേഹത്തെ പരിചയപ്പെടുന്നത് വരെ മാത്രമായിരുന്നു ആ ബഹുമാനം ഉണ്ടായിരുന്നത് എന്ന് ഇന്ത്യ പ്രൊട്ടസ്റ്റ് എന്ന സൈറ്റിലൂടെ നടി പറഞ്ഞു. ‘ഒരു മനുഷ്യനേക്കാള്‍ വലുതാണ് ഒരു നടനെന്നൊക്കെയുള്ള ഡയലോഗുകള്‍ അലന്‍സിയര്‍ പറയുമ്പോഴൊക്കെ അയാളുടെ കണ്ണുകള്‍ എന്റെ നെഞ്ചത്തായിരുന്നു. അതോടെ അദ്ദേഹത്തിന് അടുത്ത് നില്‍ക്കുന്നതൊക്കെ കുറച്ച് സേഫ് അല്ലാത്ത കാര്യമാണെന്ന് ബോധ്യമായി.’

‘പീരീഡ്‌സ് ആയിരിക്കുന്ന ദിവസം ക്ഷീണം കാരണം കുറച്ച് നേരത്തെ ബ്രേക്ക് സംവിധായകന്റെ അനുവാദത്തോടെ എടുത്ത് റൂമില്‍ പോയി ഞാന്‍. കുറച്ച് കഴിഞ്ഞ് ഡോറില്‍ ആരോ മുട്ടി. കീ ഹോളിലൂടെ നോക്കിയപ്പോള്‍ അലന്‍സിയര്‍ ആണെന്ന് കണ്ടതും ഷോക്കായി. ഉടന്‍ തന്നെ സംവിധായകനെ വിളിച്ച് കാര്യം പറഞ്ഞു. പേടിക്കണ്ടെന്നും ഒരാളെ പറഞ്ഞ് വിടാമെന്നും അദ്ദേഹം പറഞ്ഞു.’

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

‘അലന്‍സിയര്‍ ഡോര്‍ മുട്ടിക്കൊണ്ടേയിരുന്നു. ഒടുവില്‍ ഡോര്‍ തുറന്നു. ഉടന്‍ അകത്തേക്ക് ചാടിക്കയറി ഡോറ് ലോക്ക് ചെയ്തു. അയാള്‍ നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നു. എന്റെ അടുത്തേക്ക് വന്നതും ഡോറില്‍ ആരോ മുട്ടി. ഇത്തവണ ഞെട്ടിയത് അയാളായിരുന്നു. അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്നു വന്നത്. അടുത്ത ഷോട്ട് അലന്‍സിയറുടെ ആണെന്ന് പറഞ്ഞ് അയാള്‍ അദ്ദേഹത്തെ വിളിച്ച് കൊണ്ട് പോയി’.

‘ഞാന്‍ എതിലെ പോയാലും അയാളുടെ കണ്ണുകള്‍ എന്റെ പിന്നാലെ ഉണ്ടായിരുന്നു. സ്ത്രീകളുടെ ശരീരത്തെ വളരെ വള്‍ഗറായി ചിത്രീകരിക്കുന്നതില്‍ അയാള്‍ക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. പിറ്റേ ദിവസം രാവിലെ ഏകദേശം 6 മണി ആയിട്ടുണ്ടാകും. അന്ന് എന്റെ കൂടെ എന്റെ ഒരു പെണ്‍സഹപ്രവര്‍ത്തക കൂടി ഉണ്ടായിരുന്നു. ഡോറ് ബെല്‍ കേട്ടപ്പോള്‍ അവള്‍ പോയി തുറന്നു. അലന്‍സിയര്‍ ആയിരുന്നു പുറത്ത്. അവര്‍ തമ്മില്‍ കുറച്ച് നേരം സംസാരിച്ചു. പക്ഷേ, തിരിച്ച് ഡോര്‍ ലോക്ക് ചെയ്യാന്‍ അവള്‍ മറന്നു. കുളിക്കാനെന്ന് പറഞ്ഞ് അവള്‍ ബാത്ത്‌റൂമില്‍ കയറി.’

‘എന്നെ ഞെട്ടിച്ച് കൊണ്ട് അയാള്‍ അകത്തേക്ക് കയറി വന്നു. ഞാന്‍ ചാടി എഴുന്നേല്‍ക്കാന്‍ നോക്കി. ‘കുറച്ച് നേരം കൂടി കിടക്കൂ’ എന്ന് പറഞ്ഞ് അയാളെന്റെ കൈയ്യില്‍ പിടിച്ച് വലിച്ചു. എന്റെ ബഹളം കേട്ട് കൂട്ടുകാരി എന്താ പ്രശ്‌നം എന്ന് വിളിച്ച് ചോദിച്ചു. അതോടെ അയാള്‍ പുറത്തേക്കിറങ്ങിപ്പോയി. പിന്നീട് അവളോട് കാര്യങ്ങളെല്ലാം പറഞ്ഞപ്പോള്‍ അവളും ഞെട്ടി.”എനിക്കറിയാം, ഇതുപോലെ ഒരുപാട് പേര്‍ക്ക് അലന്‍സിയറുടെ ശരിക്കുള്ള മുഖം അറിയാം. അയാളെ കുറിച്ച് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടെന്നും അറിയാം. പതുക്കെ പറയുമായിരിക്കും’ നടി വ്യക്തമാക്കുന്നു.