തേജസ്‌ ക്രിയേഷൻസിന്റെ ബാനറിൽ ഷാജി തേജസ്‌ കഥ,തിരക്കഥ, സംഭാഷണം, സംവിധാനം നിർവ്വഹിച്ച് പ്രധാന വേഷത്തിൽ അഭിനയിച്ച രുദ്രന്റെ നീരാട്ട്… എന്ന സിനിമയ്ക്ക് 09-)മത് മീഡിയ സിറ്റി നെടുമുടി വേണു ഫിലിം & ടെലിവിഷൻ അവാർഡിൽ ഷോർട്ട് ഫിലിം ലോങ്ങ്‌ വിഭാഗത്തിൽ പുരസ്‌കാരം.

തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ടി വി ചാനലായ മീഡിയ സിറ്റി, കലാപ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്ന തിന്റെ ഭാഗമായി സംഘടിപ്പിച്ച 09-)മത് ഫിലിം നൈറ്റ് 21.12.2022 വൈകിട്ട് തിരുവനന്തപുരം അയ്യൻ‌കാളി ഹാളിൽ (മുൻ VJT ഹാൾ ) പ്രൗഢഗംഭീരമായ സാംസ്‌കാരിക സമ്മേളനത്തിൽ കലാ സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖർ സന്നിഹിതരായിരുന്നു.

സിനിമയുടെ സമസ്ത മേഖകളിലും സ്വന്തം കൈയ്യൊപ്പ് പതിപ്പിച്ച് സമാന രീതിയിൽ രണ്ടു സിനിമകൾ ചെയ്ത അപൂർവ്വ വ്യക്തിത്വത്തിനാണ് ചിത്രകാരനും ഫോട്ടോഗ്രാഫറുമായ ഷാജി തേജസ് വേൾഡ് റെക്കോർഡിന് അർഹത നേടിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസർ ആർ ബിന്ദു ഷാജി തേജസ്സിന് വേൾഡ് റെക്കോർഡ് നൽകി ആദരിച്ചു.

പ്രസ്തുത സിനിമയ്ക്ക് ബെസ്റ്റ് ഡയറക്ടർ, ബെസ്റ്റ് ആക്ടർ പുരസ്‌കാരങ്ങളും ഷാജി തേജസ്‌ കരസ്ഥമാക്കി.

മികച്ച ഛായാഗ്രഹണം :തേജസ് ഷാജി
മികച്ച ഗാനരചയിതാവ് :ബാബു എഴുമാവിൽ
മികച്ച സംഗീത സംവിധാനം:രാംകുമാർ മാരാർ
മികച്ച ഗായകൻ :ഷിനു വയനാട്.
മറ്റ് ജൂറി പുരസ്‌കാരങ്ങളും ഈ ചിത്രം കരസ്ഥമാക്കി.

ചിത്രം ഒ റ്റി റ്റി പ്ലാറ്റ് ഫോമിൽ ജനുവരിയിൽ റിലീസ്.