മീഡിയ വണ്‍ ചാനലിലെ മാധ്യമപ്രവര്‍ത്തകനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വാര്‍ത്താവതാരകനായ നിതിന്‍ ദാസ്‌ ആണ് മരിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കോഴിക്കോട് താമസിക്കുന്ന മുറിയിലാണ് തൃശൂര്‍ സ്വദേശിയായ നിതിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് വൈകുന്നേരത്തെ ഷിഫ്റ്റില്‍ കയറാതിരുന്നതിനെത്തുടര്‍ന്ന് സുഹൃത്തുക്കള്‍ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് സുഹൃത്തുക്കള്‍ ഓഫീസിനടുത്തുള്ള നിതിന്റെ മുറിയിലെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ല. ആത്മഹത്യക്കുറിപ്പ്‌ ഒന്നും കണ്ടെത്താനായില്ല.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.തൃശൂര്‍ സ്വദേശിയായ നിതിന്‍ തിരുവനന്തപുരത്ത് നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കി സ്വകാര്യ ആശുപത്രിയില്‍ മെയ്ല്‍ നഴ്സായി കുറച്ചു നാള്‍ ജോലി നോക്കിയ ശേഷമാണ് മാധ്യമപ്രവര്‍ത്തനത്തിലേക്ക് കടന്നത്. കാക്കനാട്ടെ കേരള പ്രസ് അക്കാദമിയിലാണ് നിതിന്‍ മാധ്യമപ്രവര്‍ത്തനം പഠിച്ചത്. 2015 ലാണ് നിതിന്‍ മീഡിയ വണില്‍ ജോലിയില്‍ പ്രവേശിച്ചത്.