വടക്കുകിഴക്കൻ ഡൽഹിയിലെ കലാപം റിപ്പോർട്ടി ചെയ്തതിന്റെ പേരിൽ ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വൺ എന്നീ മലയാളം ചാനലുകൾക്ക് നിരോധനമേർപ്പെടുത്തി കേന്ദ്ര സർക്കാർ. രണ്ടുദിവസത്തേക്കാണ് നിരോധനം. ഡല്‍ഹിയിൽ നടന്ന വർഗീയ കലാപം സജീവമായി റിപ്പോർട്ട് ചെയ്തിരുന്ന ചാനലുകളാണ് ഇവ രണ്ടും.

ഈ ചാനലുകൾ അപ്‌ലിങ്ക് ചെയ്യുന്ന സ്വകാര്യ ഏജൻസികളോടാണ് കേന്ദ്ര സർക്കാർ വിലക്ക് ഏർപ്പെടുത്താനായി ആവശ്യപ്പെട്ടത്. രണ്ട് ചാനലുകൾക്കും ഈ വിഷയത്തിൽ നേരത്തെ തന്നെ സർക്കാരിന്റെ നോട്ടീസ് ലഭിച്ചിരുന്നെന്നും അതിന് രണ്ടുകൂട്ടരും മറുപടി നൽകിയിരുന്നെന്നും വിവരമുണ്ട്. ഈ നോട്ടീസ് തള്ളിക്കളഞ്ഞ കേന്ദ്ര സർക്കാർ നിരോധനം നടപ്പാക്കാൻ പോകുകയാണെന്ന് രണ്ട് ചാനലുകളെയും ഇന്ന് വൈകീട്ട് അറിയിച്ചിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെയും മീഡിയ വണ്ണിന്റെയും യൂടൂബ് സ്ട്രീമിങ്ങും തടസ്സപ്പെട്ടിട്ടുണ്ട്. 48 മണിക്കൂർ നേരത്തേക്കാണ് നിരോധനം. ഇന്ന് 7.30 മുതൽ നടപ്പാക്കി.ഡൽഹി കലാപവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ അനുസരിക്കാനായി ചില നിർദ്ദേശങ്ങൾ പ്രസാർ ഭാരതി പുറപ്പെടുവിച്ചിരുന്നു.