ടോം ജോസ് തടിയംപാട്
രണ്ടു പെണ്‍കുട്ടികളും ഭാര്യയും 92 വയസുള്ള അപ്പനും അടങ്ങുന്ന കുടുംബം ആയിരുന്നു ഇടുക്കി പടമുഖത്ത് മുണ്ടുതറയില്‍ ബിനോയ് ഏബ്രഹാമിന്റേത്. മുരിക്കാശ്ശേരി ടൗണില്‍ ടയര്‍ പഞ്ചര്‍ ഒട്ടിക്കുന്ന ജോലിയെടുത്തു കുടുംബം പുലര്‍ത്തിയിരുന്ന ബിനോയിയുടെ ജീവിതം ആശുപത്രി കിടക്കയില്‍ എത്തിച്ചത് ആ കുടുംബത്തെ ആകമാനം നിത്യ ദുരിതത്തിലാഴ്ത്തി. വീടിനു പുറകില്‍ ഉള്ള കുരുമുളക് കൊടിയില്‍ മുളക് പറിക്കാന്‍ കയറിയ ബിനോയ് കൊടിയില്‍ നിന്നും താഴെ വീണു നട്ടെല്ലിനു മൂന്നു ഒടിവ് ഉണ്ടായി. അതുകൂടാതെ കാലുകള്‍ രണ്ടും ഒടിഞ്ഞു തളര്‍ന്നു പോയി. വരിയെല്ലുകളും ഒടിഞ്ഞു. കൂടാതെ മലമൂത്രവിസര്‍ജ്ജനം അറിയാന്‍ പോലും കഴിയുന്നില്ല.

കഴിഞ്ഞ ഒരുമാസമായി കിടങ്ങൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ ആയിരുന്നു. ഇന്നു കോട്ടയം കരിത്താസ് ആശുപത്രിയിലേക്ക് മാറ്റി. ആകെയുണ്ടായിരുന്ന വരുമാനം നഷ്ടപ്പെട്ട ബിനോയിയുടെ കുടുബം കുട്ടികളെ പഠിപ്പിക്കാനും മുന്‍പോട്ടു ചികിത്സ നടത്തികൊണ്ട് പോകാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. ഈ കുടുംബത്തെ സഹായിക്കാനും ചികിത്സ മുന്‍പോട്ടു കൊണ്ട് പോകുവാനും വേണ്ടി പടമുഖം സേക്രഡ് ഹാര്‍ട്ട് പള്ളി വികാരി ഫാദര്‍ സാബു മാലിതുരുത്തിയിലിന്റെയും റിട്ടയേര്‍ഡ് സപ്ലൈ ഓഫീസര്‍ പി.കെ. സോമന്റേയും നേതൃത്വത്തില്‍ ഒരു സഹായസമിതി രൂപീകരിച്ചിട്ടുണ്ട്.

MEDICAL-HELP-1

കഴിഞ്ഞ ദിവസം പിതാവിന്റെ ശവസംകരത്തില്‍ പങ്കെടുക്കാന്‍ പടമുഖത്ത് എത്തിയ ബെര്‍മിംഗ്ഹാമില്‍ താമസിക്കുന്ന തേക്കലകാട്ടില്‍ ജെയിമോന്‍ ജോര്‍ജിനെ സഹായ സമിതി അംഗങ്ങള്‍ സമീപിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ജയ്‌മോന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അംഗങ്ങളും ആയി ബന്ധപ്പെടുകയും അതിനെ തുടര്‍ന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് പടമുഖത്തെ സഹായ സമിതി അംഗങ്ങളും ആയി ബന്ധപ്പെട്ടാണ് ഇത്തരം ഒരു ചാരിറ്റി പ്രവര്‍ത്തനം നടത്താന്‍ തിരുമാനിച്ചത്. ഇതിലേക്ക് ആയി ഫോട്ടോയും സര്‍ട്ടിഫിക്കറ്റ് മുതലായ വിവരങ്ങള്‍ അയച്ചു തന്നത് പടമുഖം സ്‌കൂള്‍ റിട്ടയേര്‍ഡ് ഹെഡ് മാസ്റ്റര്‍ ജോണി തോട്ടത്തിലാണ്. ഈ കുടുംബത്തെ സഹായിക്കാന്‍ നിങ്ങളെ കഴിയുന്നത് ചെയ്യണം എന്നു ഇടുക്കി ചാരിറ്റിക്ക് വേണ്ടി അപേക്ഷിക്കുന്നു. ഞങ്ങള്‍ പിരിക്കുന്ന മുഴുവന്‍ തുകയും ചെക്ക് മുഖേന സഹായ സമിതി നേതാക്കളായ ഫാദര്‍ സാബുവിന്റെയും സോമന്റെയും കൈകളില്‍ എത്തിക്കും എന്ന് അറിയിക്കുന്നു. പിരിഞ്ഞു കിട്ടുന്ന തുകയുടെ ബാങ്ക് സ്റ്റേറ്റ് മെന്റ് നിങ്ങള്‍ക്ക് അയച്ചു തരുന്നതാണ്
ബാങ്ക് വിവരങ്ങള്‍ താഴെ കൊടുക്കുന്നു

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ACCOUNTNAME, IDUKKIGROUP
ACCOUNTNO50869805
SORTCODE20-50.-82
BANKBARCLAYS

ചാരിറ്റിക്കുവേണ്ടി കണ്‍വീനര്‍ സാബു ഫിലിപ്പ് സെക്രട്ടറി ടോം ജോസ് തടിയംപാട്, ജോയിന്റ് സെക്രട്ടറി സജി തോമസ്എന്നിവരുടെ പേരില്‍ ആണ് ഇടുക്കി ചാരിറ്റി അക്കൗണ്ട് എന്നും അറിയിക്കുന്നു കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പരില്‍ ബന്ധപ്പെടുക 07859060320

MEDICAL-HELP-2