ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്ര സാക്ഷാത്കാരം ലക്ഷ്യമാക്കി പ്രവൃത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ ഈ മാസത്തെ സത്‌സംഗം മീനഭരണി മഹോത്സവം 2024 ആഘോഷമായി ശനിയാഴ്ച്ച, മാർച്ച് 30 -ാം തീയതി ക്രോയിഡോണിലെ വെസ്റ്റ് തോൺടൺ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് വൈകിട്ട് 6:00 മുതൽ നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന വിവരം സസന്തോഷം അറിയിച്ചുകൊള്ളുന്നു.

കേരളത്തിലെ ഭഗവതിക്ഷേത്രങ്ങളിൽ (ഭദ്രകാളി ക്ഷേത്രങ്ങളിൽ) വിശേഷപൂർവ്വം ആഘോഷിക്കുന്ന ഒരു ദിവസമാണ് മീനമാസത്തിലെ ഭരണി നക്ഷത്രം. മീനഭരണി സൂര്യൻ മീനം രാശിയിൽ പ്രവേശിക്കുന്ന ഈ ദിവസം കാളി അധർമത്തിന് മേൽ വിജയം നേടിയതായി ആണ് സങ്കല്പം. ഒട്ടനവധി ക്ഷേത്രങ്ങളിൽ അന്നേദിവസം ഉത്സവമായി ആഘോഷിക്കാറുണ്ട്. കേരളത്തിലെ ആദികാളിക്ഷേത്രമായ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതീക്ഷേത്രത്തിൽ മീനഭരണിയോടനുബന്ധിച്ചു നടക്കുന്ന കോഴിക്കല്ല് മൂടൽ, അശ്വതി നാളിലെ തൃച്ചന്ദനച്ചാർത്തു പൂജ, കാവ് തീണ്ടൽ എന്നിവ പ്രസിദ്ധമാണ്.

മാർച്ച് 30 ശനിയാഴ്ച്ച പതിവ് സത്സംഗവേദിയായ തോൺടൺഹീത് കമ്മ്യൂണിറ്റി സെന്ററിൽ വൈകിട്ട് 6:00 മണിയോട് കൂടി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കും. നാമജപം, ശ്രീ മുരളി അയ്യരുടെ നേതൃത്വത്തിൽ സർവ്വൈശ്വര്യ പൂജ, ദീപാരാധന, അന്നദാനം എന്നിവയാണ് ഈ മാസത്തെ സത്‌സംഗത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നവ. സർവ്വൈശ്വര്യ പൂജയ്ക്ക് പങ്കെടുക്കുവാൻ താല്പര്യപ്പെടുന്നവർ പൂജയ്ക്കാവശ്യമായ നിലവിളക്ക് കരുത്തേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു.

ശ്രീ ഗുരുവായൂരപ്പന്റെ ചൈതന്യം നിറഞ്ഞു നില്‍ക്കുന്ന ഈ ധന്യ മുഹൂര്‍ത്തത്തിന് സാക്ഷിയാകുവാന്‍ എല്ലാ ഭക്തജനങ്ങളായ സഹൃദയരേയും ലണ്ടന്‍ ഹിന്ദു ഐക്യവേദി സംഘാടകർ ഭഗവത് നാമത്തില്‍ സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്കും, സത്‌സംഗത്തിൽ പങ്കെടുക്കുന്നതിനുമായി ബന്ധപ്പെടുക;

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സുരേഷ് ബാബു: 07828137478, സുഭാഷ് സർക്കാര: 07519135993, ജയകുമാർ: 07515918523, ഗീത ഹരി: 07789776536.

London Hindu Aikyavedi is working towards the fulfilment of our mission of building a Sree Guruvayurappan Temple in the United Kingdom.