ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകൾ മീനാക്ഷിയോട് മലയാള സിനിമാ പ്രേക്ഷകർക്ക് പ്രത്യേകമൊരു സ്നേഹമുണ്ട്. അച്ഛനും അമ്മയും സിനിമാ മേഖലയിൽ സജീവമായി നിൽക്കുമ്പോഴും അഭിനയത്തോട് മീനാക്ഷിക്ക് അത്ര പ്രിയമില്ല. പക്ഷേ, ഡാൻസിൽ അമ്മയുടെ കഴിവുകൾ താരപുത്രിക്ക് കിട്ടിയിട്ടുണ്ടെന്ന് പറയാതിരിക്കാനാവില്ല. മീനാക്ഷി അത് പതിയെ പതിയെ ശരിയാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു.
നാദിർഷായുടെ മകൾ ആയിഷയുടെ വിവാഹ ആഘോഷങ്ങളിൽ മീനാക്ഷി കൂട്ടുകാർക്കൊപ്പം ഡാൻസ് ചെയ്തത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ തന്റെ നൃത്തത്താൽ വീണ്ടും സോഷ്യൽ ലോകത്തെ ഇളക്കി മറിക്കുകയാണ് മീനാക്ഷി. ഇൻസ്റ്റഗ്രാമിലാണ് മീനാക്ഷി തന്റെ ഡാൻസ് വീഡിയോ പങ്കുവച്ചത്. ഹിന്ദി പാട്ടിനാണ് മീനാക്ഷി നൃത്തച്ചുവടുകൾ വച്ചത്.
മെയ്‌വഴക്കത്തോടെയുളള മീനാക്ഷിയുടെ ഡാൻസ് കണ്ട് അതിശയത്തോടൊപ്പം സന്തോഷവും പങ്കിടുകയാണ് താരപുത്രിയുടെ ആരാധകർ. നിരവധി പേരാണ് മീനാക്ഷിയുടെ വീഡിയോയ്ക്ക് കമന്റിട്ടിരിക്കുന്നത്. മീനാക്ഷിയുടെ അടുത്ത സുഹൃത്തും നടിയുമായ നമിത പ്രൊമോദും കമന്റ് ഇട്ടിട്ടുണ്ട്.
വളരെ അപൂർവമായേ മീനാക്ഷി സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവയ്ക്കാറുള്ളൂ. അടുത്തിടെ വിഷുവിന് മീനാക്ഷി തന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. കസവ് സാരിയായിരുന്നു മീനാക്ഷിയുടെ വേഷം. വിഷു ആശംസകൾ നേർന്നാണ് മീനാക്ഷി ചിത്രം പങ്കുവച്ചത്.ചെന്നൈയിൽ എംബിബിഎസിന് പഠിക്കുന്ന മീനാക്ഷി ഡോക്ടർ ആകാനുളള ഒരുക്കത്തിലാണ്.
View this post on Instagram
	
		

      
      



              
              
              




            
Leave a Reply