താനൊരു സൂപ്പർ മോഡലും പ്രശസ്ത നടിയുമാണെന്ന് ഇടയ്ക്കിടെ സ്വയം വിശേഷിപ്പിക്കുന്ന വ്യക്തിയാണ് മീര. തമിഴ്സിനിമയിലെ പ്രശസ്ത താരങ്ങൾക്കെതിരേ ആരോപണങ്ങൾ ഉന്നയിച്ച് വാർത്തകൾ സൃഷ്ടിക്കുന്നതാണ് കുറച്ച് കാലങ്ങളായി മീരയുടെ വിനോദം.

വിജയ്, രജനികാന്ത് തുടങ്ങിയവർ തനിക്കെതിരേ അപകീർത്തിപരമായ കാര്യങ്ങൾ പറഞ്ഞു പരത്തി എന്നതായിരുന്നു മീരയുടെ ആരോപണങ്ങളിലൊന്ന്. ആരാധകരെ ഉപയോ​ഗിച്ച് ട്വിറ്ററിലടക്കം വിജയ് തനിക്കെതിരേ അശ്ലീല പരാമർശങ്ങൾ നടത്തുകയാണെന്നും തന്നെ ആത്മഹത്യയിലേക്ക് തള്ളിവിട്ടുവെന്നും ഇവർ പറഞ്ഞു. നടി തൃഷ തന്നെ വർഷങ്ങളായി വേട്ടയാടുകയാണെന്നും തന്റെ വേഷങ്ങൾ തൃഷ തട്ടിയെടുത്തുവെന്നും ഇവർ ആരോപിച്ചു. നടൻ സൂര്യയ്ക്കെതിരേയും മീര രം​ഗത്തെത്തിയിരുന്നു.

ഇപ്പോൾ നയൻതാരയ്ക്കെതിരേയാണ് മീരയുടെ പുതിയ വിവാദ പരാമർശം. നയൻതാരയുടെ പുതിയ ചിത്രമായ മുക്കുത്തി അമ്മനുമായി ബന്ധപ്പെട്ടാണ് മീര വിവാദമുണ്ടാക്കുന്നത്. ചിത്രത്തിൽ മൂക്കുത്തി അമ്മൻ എന്ന ദേവിയുടെ കഥാപാത്രമായാണ് നയൻതാരയെത്തുന്നത്.

വിവാഹിതനായ ആളുമായി പ്രണയബന്ധത്തിലായിരുന്ന നയൻതാരയാണ് ദൈവമായ അമ്മനെ അവതരിപ്പിക്കുന്നതെന്നും നയൻതാര ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അപമാനകരമാണെന്നും മീര മിഥുൻ ട്വീറ്റ് ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

“വിവാഹിതനായ ഒരു പുരുഷനുമായി പ്രണയബന്ധമുണ്ടായിരുന്ന സ്ത്രീയാണ് ഹിന്ദു ദൈവമായ അമ്മനെ അവതരിപ്പിക്കുന്നത്. അവർക്ക് അമ്മൻ ആരാണെന്നെങ്കിലും അറിയുമോ? ഈ വിവേകശൂന്യവും നാണംകെട്ടതുമായ കാസ്റ്റിങ് നമ്മുടെ ഹിന്ദു ദൈവത്തെ അപമാനിക്കുന്നതാണ്. തമിഴ്‌നാട്ടിൽ മാത്രമേ ഇങ്ങനെ നടക്കുകയുള്ളൂ. തമിഴ് നേതാക്കൾ ഒരക്ഷരം പോലും മിണ്ടാൻ പോവുന്നില്ല”, മീര മിഥുൻ ട്വീറ്റ് ചെയ്തു.

വിവാദ പരാമർശത്തിൽ നയൻതാരയുടെ ആരാധകർ മീര മിഥുനിനെതിരെ രംഗത്തെത്തിയിട്ടുണ്ട്..

ബാലാജിയും എൻ.ജെ ശരവണനും ചേർന്ന് സംവിധാനം ചെയ്യുന്ന മൂക്കുത്തി അമ്മന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ഇരുവരും ചേർന്നാണ്. ബാലാജി തന്നെയാണ് ചിത്രത്തിൽ നായകനായെത്തുന്നത്. ഭക്തിചിത്രമായി ഒരുക്കുന്ന മൂക്കുത്തി അമ്മന് വേണ്ടി നയൻതാര മത്സ്യമാംസാദികൾ ഉപേക്ഷിച്ചിരുന്നു. സ്മൃതി വെങ്കട്ട്, ഉർവശി, അജയ് ഘോഷ്, ഇന്ദുജ രവിചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ ദീപാവലിക്ക് ചിത്രം പ്രദർശനത്തിനെത്തും