നെടുമങ്ങാട് : പ്ലസ് വൺ വിദ്യാർഥിനിയെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ കേസിൽ അറസ്റ്റിലായ മാതാവ് നെടുമങ്ങാട് പറണ്ടോട് കുന്നുംപുറത്ത് വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന മഞ്ജുഷ (34)യും കാമുകൻ കരുപ്പൂര് ഇടമല കാരാന്തല കുരിശ്ശടിയിൽ അനീഷും (29) റിമാൻഡിൽ. ഇവരെ കൂടുതൽ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് ഇന്നു കോടതിയിൽ അപേക്ഷ സമർപ്പിക്കും.
ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി മീരയെ(16) കഴിഞ്ഞ 10 ന് സന്ധ്യയ്ക്കാണു മാതാവും കാമുകനും ചേർന്നു കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയത്. അതേസമയം അമ്മയും കാമുകനും ചേര്‍ന്നു കഴുത്തുഞെരിച്ചു കിണറ്റിലെറിയുമ്പോള്‍ പതിനാറുകാരിയായ മീരയില്‍ ജീവന്റെ തുടിപ്പുകള്‍ അവശേഷിച്ചിരുന്നെന്നു സംശയം. മഴ തോരുംമുമ്പേ കിണറ്റില്‍ തള്ളാനുള്ള വ്യഗ്രതയില്‍ മരിച്ചെന്ന് ഉറപ്പാക്കാന്‍ സമയമുണ്ടായിരുന്നില്ല. ഏക മകളെ ഒഴിവാക്കി കാമുകനൊപ്പമുള്ള സുഖ ജീവിതവും മോഹിച്ചു തെക്കുംകര പറണ്ടോട് കുന്നില്‍ വീട്ടില്‍ മഞ്‌ജുഷ നടപ്പാക്കിയതു കൊടും പൈശാചികതയെന്നാണ് അന്വേഷണ സംഘത്തിൽ നിന്നും അറിയാൻ കഴിഞ്ഞ സൂചന.
കട്ടിലിലില്‍ ഇരിക്കുകയായിരുന്ന മകളുടെ കഴുത്തില്‍ ആദ്യം ഷാള്‍ ചുറ്റി ഞെരിച്ചതു മഞ്‌ജുഷയാണ്. പിന്നാലെ കാമുകന്‍ അനീഷ് കൈകള്‍ കൊണ്ട് കഴുത്തുഞെരിച്ചു. കുഴഞ്ഞുവീണ മീരയെ ബൈക്കിലിരുത്തി കരാന്തലയിലെത്തിച്ചു.
അനീഷിന്റെ വീടിനടുത്തുള്ള കിണറിനരികിലെ കുറ്റിക്കാട്ടില്‍ കിടത്തിയപ്പോള്‍ മീര നേരിയ ശബ്‌ദം പുറപ്പെടുവിച്ചതായി തോന്നി. മഞ്‌ജുഷ വീണ്ടും കഴുത്ത് ഞെരിക്കുമ്പോൾ അനീഷ് കിണറിന്റെ മൂടി മാറ്റി. തുടര്‍ന്നു മീരയുടെ ശരീരത്തില്‍ കല്ലുകെട്ടി കിണറ്റിലെറിഞ്ഞു. വെള്ളത്തില്‍ വീണതിനുശേഷമാകാം മരണം സംഭവിച്ചതെന്നു അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുമ്പോളും മൃതദേഹം കണ്ടെടുത്തത് ഏറെ ജീര്‍ണിച്ച അവസ്ഥയിലാലായിരുന്നതിനാൽ സ്‌ഥീരികരിക്കാന്‍ കഴിഞ്ഞിട്ടില്ല. സ്വന്തം വീട്ടില്‍നിന്ന് അനീഷ് തന്റെ അമ്മയെ ഉച്ചയോടെ സഹോദരിയുടെ വീട്ടിലേക്കു പറഞ്ഞുവിട്ടു.
സന്ധ്യയോടെ ഇയാള്‍ മഞ്‌ജുഷയുടെ വീട്ടിലെത്തി. ഇരുവരുടെയും അവിഹിതബന്ധം നേരില്‍ക്കണ്ട മീര എതിര്‍ത്തപ്പോള്‍, നാട്ടിലുള്ള ചില ആണ്‍കുട്ടികളുമായി നിനക്കും ബന്ധമുണ്ടെന്നു പറഞ്ഞ് മകളെ മഞ്‌ജുഷ കൈയേറ്റം ചെയ്‌തു. തുടര്‍ന്ന് മീരയുടെ കഴുത്തില്‍ കിടന്ന ഷാളില്‍ മഞ്‌ജുഷ ചുറ്റിപ്പിടിച്ചു ഞെരിച്ചു. അതേസമയം കുട്ടിയെ കിടക്കയിലേക്ക് തള്ളിയിട്ട് ഷാൾ കഴുത്തിൽ കുരുക്കിയാണ് കൊന്നതെന്ന് ഇരുവരും സമ്മതിച്ചു. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.
മകൾ ഒളിച്ചോടിയെന്നും പൊലീസ് അന്വേഷണത്തിൽ മഞ്ജുഷയെയും ഇടമല സ്വദേശി അനീഷിനെയും തമിഴ്‌നാട്ടിൽ നിന്നും കണ്ടെത്തി. ചോദ്യം ചെയ്യലിൽ കുട്ടി ആത്മഹത്യ ചെയ്‌തെന്നാണ് മഞ്ജുഷ ആദ്യം മൊഴി നൽകിയത്. വഴക്കുപറഞ്ഞതിന് മകൾ തൂങ്ങിമരിച്ചെന്നും മാനക്കേട് ഭയന്ന് മൃതദേഹം കിണറ്റിൽ കല്ലു കെട്ടി താഴ്‌ത്തി എന്നുമായിരുന്നു മൊഴി. തുടർന്ന് കിണർ പരിശോധിച്ച് പൊലീസ് മൃതദേഹം പുറത്തെടുക്കുകയായിരുന്നു.
സ്വന്തം മകളെ കൊന്നുതള്ളിയ ശേഷം ഈ കള്ളം ഒളിപ്പിക്കാൻ മീരയുടെ അമ്മ പഞ്ഞ നുണക്കഥകൾ കേട്ട്നാട്ടുകാർ ശരിക്കും അമ്പരക്കുന്ന അവസ്ഥയിലാണ്. അകാരണമായി അനീഷ് മീരയെ വഴക്ക് പറഞ്ഞതിലുള്ള മനോവിഷമം കൊണ്ട് മീര വാടക വീട്ടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് മഞ്ജുഷ പൊലീസിനോട് ആദ്യം പറഞ്ഞത്. ഈ മൊഴിയിലെ വൈരുദ്ധ്യവും കൂസൽ ഇല്ലായ്മയുമാണ് മഞ്ജുഷയെ വീണ്ടും ചോദ്യം ചെയ്യാൻ ഇടയാക്കിയതും സംഭവം പുറത്തായതും. മകളെക്കുറിച്ച് ചോദിച്ചപ്പോൾ മഞ്ജുവും കാമുകനും പരസ്പരവിരുദ്ധമായ മറുപടിയാണ് പൊലീസിന് നൽകിയത്. ഇവരുടെ പെരുമാറ്റവും സംശയമുണ്ടാക്കി. തുടർന്ന് പൊലീസ് വീട്ടിലും പരിസരങ്ങളിലും പരിശോധന നടത്തി. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പെൺകുട്ടി കൊല്ലപ്പെട്ട വിവരമറിയുന്നത്.
ഞായറാഴ്ചകളിൽ പള്ളിയിൽ പോകാനും മറ്റ് അവധി ദിവസങ്ങളിൽ അമ്മൂമ്മയ്ക്ക് കൂട്ടിരിക്കാനും പേരുമലയിലെ കുടുംബവീട്ടിലേക്ക് മീര മുടങ്ങാതെ പോകുമായിരുന്നു. തിരിച്ചുപോകാൻ നേരം അമ്മയ്ക്കായി പൊതിച്ചോറു കെട്ടുമ്പോൾ മീര പറയും: ‘അമ്മ എനിക്കു വേണ്ടിയും ഞാൻ അമ്മയ്‌ക്കു വേണ്ടിയുമാണ് ജീവിക്കുന്നത്.’ മീര കൊല്ലപ്പെടുന്നതിനു തലേന്ന്, ജൂൺ പത്ത് തിങ്കളാഴ്ചയായിരുന്നു. ഞായറാഴ്ച വത്സലയ്ക്ക് ഒരു കല്യാണത്തിന് പോകേണ്ടിയിരുന്നതുകൊണ്ട് പള്ളിയിൽ പോകാൻ മീര വന്നില്ല. പകരം പിറ്റേന്ന് വന്നു. അന്നും പതിവു പോലെ വിശേഷങ്ങളൊക്കെ പറഞ്ഞ്, അമ്മൂമ്മയ്‌ക്കും വലിയമ്മയ്ക്കുമൊപ്പമിരുന്ന് സന്തോഷത്തോടെ ആഹാരം കഴിച്ച്, വൈകിട്ട് മൂന്നു മണിയോടെയാണ് അവൾ അമ്മയുടെ അടുത്തേക്കു മടങ്ങിയത്
Leave a Reply