നടി മേഘ്ന രാജ് അമ്മയായ വിവരം ആരാധകരെ സന്തോഷത്തിലാഴ്ത്തിയിരിക്കുകയാണ്. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെയാണ് മേഘ്ന കുഞ്ഞിന് ജന്മം നൽകിയത്. കുടുംബത്തിലേക്ക് സന്തോഷവുമായി പുതിയ അതിഥി എത്തിയ കാര്യം ചിരഞ്ജീവിയുടെ സഹോദരൻ ധ്രുവാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. കുഞ്ഞിനെ കൈകളിലേന്തി നിൽക്കുന്ന ധ്രുവിന്റെ ഒരു ചിത്രവും വൈറലാവുന്നുണ്ട്.
അക്കൂട്ടത്തിൽ കണ്ണു നനയിക്കുന്ന ഒരു ചിത്രം കൂടിയുണ്ട്. കുഞ്ഞ് കണ്മണിയെ ചിരുവിന്റെ ചിത്രത്തോട് ചേർത്ത് വച്ചുള്ള ഒരു ചിത്രമാണ് സോഷ്യൽ മീഡിയയെ കണ്ണീരണിയിക്കുന്നത്. ധ്രുവ സർജയാണ് കുഞ്ഞിനെ കയ്യിൽ ഏറ്റ് വാങ്ങിയത്.
കുടുംബത്തിലേക്ക് പുതിയ അതിഥി വന്നെത്തിയ ആഘോഷത്തിലാണ് സർജ കുടുംബാംഗങ്ങൾ. ജൂനിയർ ചിരുവിന്റെ വരവ് ആഘോഷമാക്കുന്ന ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയ നിറയെ.
മേഘ്നയും ചിരുവും കൂടി തിരഞ്ഞെടുത്ത ആശുപത്രിയിലായിരുന്നു പ്രസവം. കുഞ്ഞ് ജനിക്കുന്നതിന് മുമ്പ് തന്നെ അവന്റെ വരവ് എങ്ങനെയെല്ലാം ആഘോഷിക്കണമെന്ന് ചിരു സ്വപ്നം കണ്ടിരുന്നുവെന്ന് മേഘ്ന ഒരിക്കൽ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.
ചിരു വിട്ടകന്നെങ്കിലും അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് മേഘ്നയുടെ ബേബി ഷവർ ചടങ്ങുകൾ കുടുംബാംഗങ്ങൾ സംഘടിപ്പിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളും വൈറലായി മാറി. പ്രിയ ചിരുവിന്റെ അഭാവം ജീവിതത്തിലെ ഏറ്റവും വിശേഷപ്പെട്ട ദിനത്തിൽ ഉണ്ടാവാതിരിക്കാൻ അദ്ദേഹത്തിന്റെ ജീവൻ തുടിക്കുന്ന വലിയ കട്ടൗട്ടും വേദിയിൽ സ്ഥാപിച്ചു.
ഇക്കഴിഞ്ഞ ജൂൺ ഏഴിന് ഹൃദയാഘാതത്തെ തുടർന്ന് മേഘ്നയുടെ ഭർത്താവും നടനുമായ ചിരഞ്ജീവി സർജ വിടവാങ്ങുന്നത് . കുഞ്ഞിനായുള്ള കാത്തിരിപ്പിനിടെയായിരുന്നു ചിരഞ്ജീവിയുടെ അകാല വിയോഗം. ചിരഞ്ജീവിയുടെ മാതാപിതാക്കൾക്കൊപ്പമാണ് മേഘ്ന ഇപ്പോൾ താമസിക്കുന്നത്. .
“ജൂനിയർ ചിരൂ, വെൽക്കം ബാക്ക് ഭായീ,” എന്നാണ് കുഞ്ഞ് ജനിച്ച സന്തോഷം പങ്കുവച്ച് നടി നസ്രിയ കുറിച്ചത്. മേഘ്നയും ചിരുവുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു നസ്രിയയ്ക്ക്
Leave a Reply