ഒാസ്ട്രേലിയയിൽ കാമുകനൊപ്പം താമസിക്കാൻ ഭർത്താവ് സാം എബ്രഹാമിനെ സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ ഭാര്യ സോഫിയയും, ഇവരുടെ കാമുകൻ അരുൺ കമലാസനനും ജയിലിലുള്ളിൽ ആയി. എന്നാലും ആ ക്രൂരകൊലപതകത്തിന്റെ വേദനയിൽ നീറി കഴിയുന്ന സാമിന്റെ കുടുംബം. സ്വന്തം ചെറുമകനെ ഓർത്തു കരൾ നൊന്ത് കോടതി വിധി അറിഞ്ഞു സാമിന്റെ പിതാവ് മനസ് തുറന്നപ്പോൾ

‘എന്റെ കുഞ്ഞിനെ ആ കുടുംബത്തിൽ നിർത്തുന്നതു സുരക്ഷിതമല്ല. അച്ഛനെ കൊന്നുകളഞ്ഞവരുടെയൊപ്പം അവനെങ്ങനെ നിൽക്കും? പത്തുവയസ്സാകാൻ പോകുന്നു അവന്. ആവശ്യത്തിനു മാനസിക പക്വതയുള്ള കുട്ടിയല്ലേ.. അച്ഛനെ കൊലപ്പെടുത്തിയവരോട് അവന്റെയുള്ളിൽ പക വളരില്ലേ.. അതു തിരിച്ചറിയുമ്പോൾ ആ കുടുംബം അവനെക്കൂടി കൊന്നുകളയില്ലെന്ന് എന്താണുറപ്പ്?’ സാമുവൽ ചോദിക്കുന്നു. സോഫിയയുടെ മാതാപിതാക്കളും മെൽബണിലാണ്.

കുട്ടിയെ വിട്ടുകിട്ടാൻ സഹായിക്കണമെന്നാവശ്യപ്പെട്ടു സാമുവൽ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ ഓഫിസിനെ സമീപിച്ചിട്ടുണ്ട്. മന്ത്രിയുടെ ഓഫിസുമായി സുഹൃത്ത് തുടർച്ചയായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. കൊല്ലം എംപി എൻ.കെ. പ്രേമചന്ദ്രനും പരമാവധി ശ്രമിക്കുന്നുണ്ടെന്നു കരവാളൂരിലെ വീട്ടിലിരുന്നു സാമുവൽ ഏബ്രഹാം പറഞ്ഞു.

കൊച്ചുമകനുമായി സംസാരിക്കാൻ സാധിക്കാത്തതിലുളള വിഷമവും സാമുവേൽ പങ്കുവെയ്ക്കുന്നു. മാസത്തിലൊരിക്കലാണ് വിഡിയോ കോൾ ചെയ്യാൻ സമ്മതിക്കുക. എന്നാലും അധികമൊന്നും സംസാരിക്കാൻ സാധിക്കാറുമില്ല. സോഫിയയുടെ കുടുംബാംഗങ്ങൾ അവന്റെ ചുറ്റിലുമുണ്ടാകും. സുഖമാണോ എന്നു ചോദിക്കുമ്പോൾ അതെയെന്ന് അവൻ പറയും.

എന്റെ മകന്റെ മരണത്തെക്കുറിച്ച് ഒരു വാക്കുപോലും ഇന്നേവരെ അവരോടു ചോദിച്ചിട്ടില്ല. പക്ഷേ, സോഫിയയുടെ അമ്മയ്ക്ക് എല്ലാക്കാര്യങ്ങളും അറിയാമായിരുന്നു എന്നെനിക്കറിയാം.’ – സാമുവൽ പറയുന്നു. പക്ഷേ, ഇപ്പോൾ അവർ പറയുന്നതു മകളും കൂട്ടുപ്രതി അരുണും നിരപരാധികളാണെന്നാണ്. കെട്ടിച്ചമച്ച കേസാണെന്നാണ് അവരുടെ വാദം’.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സാമിന്റെയും സോഫിയയുടെയും സ്വകാര്യ ജീവിതത്തിലെ പ്രശ്നങ്ങളെ കുറിച്ചൊന്നും തനിക്കറിയില്ല. സാമിന്റെ മരണശേഷം സുഹൃത്തുക്കളിൽ നിന്നാണ് പല കാര്യങ്ങളും അറിഞ്ഞത്. അരുൺ ഓസ്ട്രേലിയയിലെത്തിയശേഷം സാമും സോഫിയയും തമ്മിൽ ബന്ധമുണ്ടായിരുന്നില്ല. സോഫിയയാണ് അരുണിനെ ഓസ്ട്രേലിയയിലെത്തിച്ചത്. സാമിന് ഒമാനിൽ നല്ല ജോലി ഉണ്ടായിരുന്നു. സോഫിയയെയും ഒമാനിൽ ഒപ്പം നിർത്താനായിരുന്നു സാമിന്റെ ആഗ്രഹം. അവൾ സമ്മതിക്കാതിരുന്നതുകൊണ്ട് സാം ഓസ്ട്രേലിയയിലേക്കു പോകുകയായിരുന്നു.

സോഫിയയെ ഇവിടെയെല്ലാവർക്കും ചെറുപ്പംതൊട്ടേ അറിയാം. പള്ളിയിലെ ഗായകസംഘത്തെ നയിച്ചിരുന്നതു സാം ആയിരുന്നു. ആ ഗായകസംഘത്തിലെ അംഗമായിരുന്നു സോഫിയയും. കുട്ടിക്കാലം തൊട്ടേ അവർ നല്ല സുഹൃത്തുക്കളായിരുന്നു. എന്നെ പപ്പ എന്നാണു പണ്ടേ വിളിച്ചിരുന്നത്. നല്ല സ്നേഹമായിരുന്നു. നല്ല പെരുമാറ്റവും. പിടിയിലാകുന്നതിനു തൊട്ടുമുൻപത്തെ ദിവസങ്ങളിൽവരെ അവൾ ഞങ്ങളെ വിളിച്ചിരുന്നു – യാഥാർഥ്യത്തോട് ഇനിയും പൂർണമായി പൊരുത്തപ്പെടാകാതെ നിറഞ്ഞ കണ്ണുകളോടെ സാമുവൽ പറഞ്ഞുനിർത്തി.

മെൽബണിൽ യുഎഇ എക്സ്ചേഞ്ച് ജീവനക്കാരനായിരുന്ന പുനലൂർ കരുവാളൂർ ആലക്കുന്നിൽ സാം ഏബ്രഹാമിനെ 2015 ഒക്ടോബർ 13ന് ആണ് എപ്പിങ്ങിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. ഹൃദ്രോഗം മൂലം മരിച്ചതാണെന്നു വീട്ടുകാരെയും ബന്ധുക്കളെയും സോഫിയ വിശ്വസിപ്പിച്ചു. മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചശേഷം മകനോടൊപ്പം മെൽബണിലേക്കു മടങ്ങി.
എന്നാൽ, ഇതിനുശേഷമായിരുന്നു സംഭവത്തിന്റെ ട്വിസ്റ്റ്. എന്നാല്‍ സയനൈഡ് ഉള്ളില്‍ ചെന്നാണ് മരണമെന്ന് തെളിഞ്ഞതോടെ പൊലീസ് രഹസ്യമായി അന്വേഷണം തുടങ്ങുകയും സോഫിയയുടെയും തുടര്‍ന്ന് അരുണിന്റെയും നീക്കങ്ങള്‍ നിരീക്ഷിക്കുകയുമായിരുന്നു.സോഫിയയും അരുണും തമ്മിലുള്ള ബന്ധം തെളിയിക്കാന്‍ നിരവധി തെളിവുകളായിരുന്നു പ്രോസിക്യൂഷന്‍ ഹാജരാക്കിയത്. ഇരുവരുടെയും ഡയറിക്കുറിപ്പുകളായിരുന്നു ഇതില്‍ പ്രധാനം. പരസ്പരം ഉള്ള പ്രണയം വ്യക്തമാക്കുന്ന തരത്തില്‍ നിരവധി വാചകങ്ങള്‍ ഇവരുടെ ഡയറിയില്‍ ഉണ്ടായിരുന്നു.

കൊലപാതകത്തിന് മുമ്പ് ഇരുവരും സംയുക്തമായി ബാങ്ക് അക്കൗണ്ട് തുടങ്ങിയതും, അരുണിന്റെ അക്കൗണ്ട് ഉപയോഗിച്ച് സോഫിയ നാട്ടിലേക്ക് പണമയച്ചതുമെല്ലാം തെളിവുകളായി പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. സാമിന്റെ മരണത്തിനു ശേഷം ഇരുവരും ഒരുമിച്ച് യാത്ര ചെയ്യുന്നതും, വീട്ടിലേക്ക് പോകുന്നതുമെല്ലാം രഹസ്യാന്വേഷണ പൊലീസുദ്യോഗസ്ഥര്‍ നിരീക്ഷിച്ചിരുന്നു. ഇതിന്റെ സി സി ടി വി ദൃശ്യങ്ങളും കോടതി പരിശോധിച്ചു. സാമിന്റെ പേരിലുള്ള കാര്‍ സോഫിയ പിന്നീട് അരുണ്‍ കമലാസനന്റെ പേരിലേക്ക് മാറ്റുകയും ചെയ്തു. അവക്കാഡോ ജ്യൂസില്‍ മയക്കുമരുന്ന് കൊടുത്ത് മയക്കി കിടത്തിയ ശേഷം, ഓറഞ്ച് ജ്യൂസില്‍ കലര്‍ത്തിയ സയനൈഡ് വായിലേക്ക് ഒഴിച്ചുകൊടുത്താണ് അരുണും സോഫിയയും ചേർന്ന് കൊലപാതകം നടത്തിയത്.