ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ മുതിര്‍ന്ന സ്ത്രീയ്ക്ക് ജ്യൂസില്‍ മരുന്ന് കലര്‍ത്തി നല്‍കി ആഭരണം കവര്‍ന്ന സ്ത്രീ പിടിയില്‍. തൃശ്ശൂരിലാണ് സംഭവം. തൃശൂര്‍ പുത്തൂര്‍ സ്വദേശിനിയായ മുതിര്‍ന്ന സ്ത്രീയാണ് തട്ടിപ്പിനിരയായത്.

തളിക്കുളം സ്വദേശിനി ലിജിതയാണ് പിടിയിലായത് . ഈ സ്ത്രീ മാല സ്വകാര്യ സ്ഥാപനത്തില്‍ പണയപെടുത്തി 70,000 രൂപ വാങ്ങിയിരുന്നു. സ്ഥാപനത്തിലെ ജീവനക്കാര്‍ പിന്നീട് ആഭരണം പരിശോധിച്ചപ്പോഴാണ് മാല മുക്കുപണ്ടം ആണെന്ന് മനസ്സിലായത്.

ധനകാര്യ സ്ഥാപനത്തിലേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. ധനകാര്യ സ്ഥാപനത്തില്‍ നിന്നും വിലാസവും പ്രതിയുടെ ദൃശ്യങ്ങളും കിട്ടി.സ്ഥിരമായി പണയം വയ്ക്കാന്‍ വരുന്നയാളായതിനാല്‍ ആദ്യം പണയമുതല്‍ പരിശോധിച്ചിരുന്നില്ല.

ഇത് മുക്കുപണ്ടമാണെന്ന് പിന്നീട് നടത്തിയ പരിശോധനയില്‍ തെളിഞ്ഞതോടെ ലിജിതയോട് പണം തിരികെയടയ്ക്കാന്‍ ആവശ്യപ്പെട്ടു. ഇവര്‍ മുപ്പതിനായിരം രൂപ തിരികെയടച്ചു. ബാക്കി പണം അടയ്ക്കാനെത്തിയപ്പോഴായിരുന്നു പൊലീസ് പിടികൂടിയത്. ലിജിത എംബിഎ ബിരുധ ധാരിയാണ്