കേരളത്തിലെ വീട്ടമ്മമാരുടെ ഇഷ്ടതാരമാണ് മെര്‍ഷീന നീനു. സത്യ എന്ന പെണ്‍കുട്ടി എന്ന സീരിയലാണ് മെര്‍ഷീനയെ ഏവരുടെയും പ്രിയങ്കരിയാക്കിയത്. തന്റെ അഭിനയ ലോകത്തും ജീവിതത്തിലും ഏറെ പ്രിയപ്പെട്ടയാള്‍ തന്റെ ഉമ്മയാണെന്ന് മെര്‍ഷീന തുറന്നു പറയുന്നു. എന്നാല്‍ അഭിനയത്തെക്കുറിച്ച് ചേച്ചി അധികമൊന്നും പറയാറില്ലെന്നും എല്ലാം നീ തന്നെ കണ്ട് പഠിച്ചു ചെയ്യുക എന്നാണ് പറയാറെന്നും മെര്‍ഷീന വ്യക്തമാക്കി.

എന്നാല്‍ തനിക്ക് എപ്പോളും കൂട്ട് ഉമ്മയാണെന്നും ഉപ്പയുമായി ഇപ്പോള്‍ ഒരു ബന്ധവുമില്ലെന്നും താരം വെളിപ്പെടുത്തി. ഉമ്മ സജിതയും ഉപ്പ അബ്ദുള്‍ നാസറുമായുള്ള ബന്ധം വേര്‍പിരിഞ്ഞതില്‍ പിന്നെ മെര്‍ഷീന ഉമ്മയ്ക്കൊപ്പമാണ് താമസം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജീവിതത്തില്‍ എല്ലാ പിന്തുണയും തരുന്ന ഉമ്മയാണ് തന്റെ ഏറ്റവും വലിയ പ്രചോദനമെന്നും ഉമ്മ കൂട്ടിനില്ലാത്ത അവസ്ഥയെ കുറിച്ച് ചിന്തിക്കാന്‍ കൂടി കഴിയുകയില്ലെന്നും ഷൂട്ടിംങിനായി മാറി നില്‍ക്കുമ്പോള്‍ ഉമ്മയുടെ അസാനിധ്യം വളരെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെന്നും മെര്‍ഷീന നീനു പറഞ്ഞു.

മിനിസ്‌ക്രീന്‍ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് താരത്തിന്റെ ചേച്ചി കൂടിയായ രസ്‌ന. പാരിജാതം എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ മനം കവര്‍ന്ന രസ്‌ന ഇപ്പോള്‍ അഭിനയ ലോകത്ത് സജീവമല്ല. സീരിയല്‍ സംവിധായകന്‍ ബൈജു ദേവരാജുമായി ലിവിംഗ് ടുഗെദറില്‍ കഴിയുന്ന രസ്‌നയ്ക്ക് ഈ ബന്ധത്തില്‍ രണ്ടു കുട്ടികളുമുണ്ട്.