ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിലെ താപനില മൈനസ് ഡിഗ്രിയിലേയ്ക്ക് എത്തുന്ന സാഹചര്യത്തിൽ രാജ്യത്ത് ഈ ആഴ്ച തന്നെ മഞ്ഞു വീഴ്‌ച പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ വകുപ്പിൻെറ മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ രാജ്യത്തുടനീളം ആർട്ടിക് എയർ അനുഭവപ്പെടുമെന്നും കാലാവസ്ഥ നീരിക്ഷകർ പറഞ്ഞു. വ്യാഴാഴ്ച തന്നെ മഞ്ഞു വീണ് തുടങ്ങുമെന്നാണ് കാലാവസ്‌ഥാ നീരിക്ഷണ കേന്ദ്രം നൽകിയിരിക്കുന്ന സൂചന.
സ്ട്രാറ്റോസ്ഫിയറിൽ മിതമായ ചൂട് അനുഭവപ്പെടുന്നുണ്ടെന്നും ഇത് പോളാർ വോർട്ടെക്സിനെ ദുർബലപ്പെടുത്തി അടുത്ത ആഴ്ചയ്ക്കുള്ളിൽ തന്നെ ഇല്ലാതാവുകയും ചെയ്യുമെന്ന് മുൻ ബിബിസി കാലാവസ്ഥാ നിരീക്ഷകനായ ജോൺ ഹാമണ്ട് മുന്നറിയിപ്പ് നൽകി. ഈ ആഴ്ചയിൽ സ്‌കോട്ട്‌ലൻഡിലെ മലമുകളിലാണ് പ്രധാനമായും മഞ്ഞു വീഴ്‌ച ഉണ്ടാവുന്നതെന്നാണ് പ്രതീക്ഷ. റൂറൽ ഫ്രോസ്റ്റിനുള്ള സാധ്യതയും കാലാവസ്ഥ നിരീക്ഷകർ പറഞ്ഞിട്ടുണ്ട് . എന്നാൽ ബർമിംഗ്ഹാമിലും വെസ്റ്റ് മിഡ്‌ലാൻഡിലും ഇതുണ്ടാകില്ലെന്ന് കാലാവസ്ഥ വിദഗ്ധർ സ്ഥിരീകരിച്ചു.
കാലാവസ്ഥ വകുപ്പിൻെറ ഏകദേശ നിഗമനം വച്ച് ഈ ആഴ്ച വ്യാഴം വരെ പ്രത്യേകിച്ച് വലിയ മാറ്റം ഒന്നും പ്രതീക്ഷിക്കുന്നില്ല. വ്യാഴാഴ്ചയോടെ തണുപ്പും കാറ്റും പ്രതീക്ഷിക്കാമെന്നും അതിനു മുൻപ് വരെയുള്ള ദിവസങ്ങളിൽ തെളിഞ്ഞ കാലാവസ്ഥയായിരിക്കും.
Leave a Reply