ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ ഉപയോക്താക്കളിൽ നിന്നുള്ള ദശലക്ഷക്കണക്കിന് ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ ഉപയോഗിച്ച് തങ്ങളുടെ AI – യെ പരിശീലിപ്പിക്കാൻ ഒരുങ്ങി മെറ്റാ. യുകെയുടെ ഇൻഫർമേഷൻ കമ്മീഷണർ ഓഫീസുമായി (ഐസിഒ) നടത്തിയ കൂടികാഴ്ചകൾക്ക് ശേഷം ഇതിന് വേണ്ട മാറ്റങ്ങൾ നടത്തിയെന്നാണ് മെറ്റാ അവകാശപ്പെടുന്നത്. പദ്ധതിക്ക് ഐസിഒ ഔപചാരികമായി അംഗീകാരം നൽകിയിട്ടില്ല. നിലവിൽ ഔദ്യോഗിക വൃത്തങ്ങൾ മെറ്റായുടെ പ്രവർത്തികൾ നിരീക്ഷിച്ച് വരികയാണ്. പുതിയ മാറ്റങ്ങൾ അനുസരിച്ച് ഉപയോക്താക്കൾക്ക് അവരുടെ പോസ്റ്റുകൾ പ്രോസസ്സ് ചെയ്യുന്നത് ഒഴിവാക്കാൻ സാധിക്കും.

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം ഉപയോക്താക്കളെ ടെസ്റ്റ് കേസസ് ആക്കിയെന്ന് ആരോപിച്ചുകൊണ്ട് ഓപ്പൺ റൈറ്റ്‌സ് ഗ്രൂപ്പ് (ORG) രംഗത്ത് വന്നു. യൂറോപ്പിൽ ഈ നീക്കം താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. അതേസമയം യുകെയിൽ ഇത് നടപ്പിലാക്കാൻ ഒരുങ്ങുകയാണ് കമ്പനി. പൊതുവായി പങ്കിട്ട പോസ്റ്റുകൾ ഉപയോഗിച്ചായിരിക്കും വിവരങ്ങൾ എടുക്കുക. എന്നാൽ 18 വയസ്സിന് താഴെയുള്ള ഉപയോക്താക്കളിൽ നിന്നുള്ള സ്വകാര്യ സന്ദേശങ്ങളും ഉള്ളടക്കവും ഒഴിവാക്കും.

AI മോഡലുകളെ പരിശീലിപ്പിക്കാൻ ഉപയോക്താക്കളുടെ ഡാറ്റ ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ ഡാറ്റ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ കുറിച്ച് സുതാര്യമായിരിക്കണമെന്നും സുരക്ഷാ മാർഗങ്ങൾ നടപ്പിലാക്കാൻ ശ്രദ്ധിക്കണമെന്നും ഐസിഒയുടെ റെഗുലേറ്ററി റിസ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ സ്റ്റീഫൻ ആൽമണ്ട് പറഞ്ഞു. മെറ്റയുടെ പ്ലാനുകൾക്ക് ഐസിഒ റെഗുലേറ്ററി അംഗീകാരം നൽകിയിട്ടില്ലെന്നും സ്വകാര്യതാ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് മെറ്റയുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.