എവിടെ ചെന്നാലും മലയാളികള്‍ തനി സ്വഭാവം കാണിക്കുമെന്നതില്‍ ഒരു സംശയവും വേണ്ട. കൊച്ചി മെട്രോ ഓടി തുടങ്ങിയതിന്റെ ആദ്യ ദിവസം തന്നെ മെട്രോയുടെ വിന്‍ഡ് ഗ്ലാസിനിടയില്‍ പേപ്പറുകള്‍ തിരുകി വച്ചും, ഗ്ലാസ് ഭിത്തികളില്‍ പോറല്‍ വീഴ്ത്തിയും മെട്രോ റെയില്‍ കോര്‍പ്പറേഷനു മലയാളികള്‍ പണി കൊടുത്തിരിക്കുകയാണ്.

കൂടാതെ ട്രെയിനിനുള്ളില്‍ പേപ്പറുകള്‍ വലിച്ചു കീറി ഇടുകയും ചെയ്തിട്ടുണ്ട് . വിന്‍ഡ് ഗ്ലാസിനിടയില്‍ പേപ്പര്‍ തിരുകി കയറ്റിയ യുവാവിനെ കണ്ടെത്താന്‍ മെട്രോ അധികൃതര്‍ പരിശോധന ആരംഭിച്ചിട്ടുണ്ട് . മെട്രോ റെയില്‍ ഉദ്ഘാടനത്തിനു ശേഷം തിങ്കളാഴ്ച മുതലാണ് യാത്രക്കാര്‍ക്കായി മെട്രോ യാത്ര ആരംഭിച്ചത്.  ഇന്നലെ രാവിലെ മുതല്‍ യാത്രക്കാരുടെ തിരക്കായിരുന്നു. മെട്രോയില്‍ യാത്ര ചെയ്യുന്നതിന്  വന്‍ സുരക്ഷാ സംവിധാനവും, നിര്‍ദ്ദേശങ്ങളും ഒരുക്കിയിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങളെല്ലാം നിരുപാധികം ലംഘിച്ചാണ് യാത്രക്കാര്‍ ട്രെയിനിലേക്ക് ഇടിച്ചു കയറിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മെട്രോയുടെ കര്‍ശന നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാണ് മലയാളികള്‍ ആദ്യ ദിനം തന്നെ ട്രെയിന്‍ വൃത്തികേടാക്കിയത്.  ട്രെയിന്‍ വൃത്തികേടാക്കിയവരെ കണ്ടെത്തി കര്‍ശന നടപടി എടുക്കുമെന്ന് കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു പ്രതികളെ കണ്ടെത്തി നോട്ടീസ് അയയ്ക്കുമെന്നും അധികൃതര്‍ അറിയിച്ചു.