രാജ്യത്തെ ആദ്യ ഇന്റര്‍നെറ്റ് എസ്‌യുവി ഹെക്ടര്‍ വിപണിയിലേക്ക്. മറ്റ് കാര്‍ വിപണിക്ക് വെല്ലുവിളിയാകുമോ ഈ എസ്‌യുവി? 12.18 ലക്ഷം മുതല്‍ 16.88 ലക്ഷം വരെയാണ് വിവിധ മോഡലുകളുടെ വില. സ്‌റ്റൈല്‍, സൂപ്പര്‍, സ്മാര്‍ട്, ഷാര്‍പ് എന്നീ നാലു വേരിയന്റുകളിലാണ് ഹെക്ടര്‍ എത്തുന്നത്.
ജൂണ്‍ നാലു മുതല്‍ തന്നെ എംജി മോട്ടാര്‍ ഇന്ത്യ ഹെക്ടറിനുള്ള ബുക്കിങ് തുടങ്ങിയിരുന്നു. 10,000 ബുക്കിങ് ഇതുവരെ ലഭിച്ചുവെന്നാണ് കമ്പനി പറയുന്നത്. ഇന്റര്‍നെറ്റ് തന്നെയാണ് ഇതിന്റെ പ്രധാന പ്രത്യേകത. ഇന്നുവരെ ആരും കാണാത്ത ഫീച്ചറുകളും ഒരുക്കിയിരിക്കുന്നുണ്ട്. അഞ്ചു വര്‍ഷത്തെ അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറന്റി, 5 ലേബര്‍ ചാര്‍ജ് ഫ്രീ സര്‍വീസ്, 5 വര്‍ഷത്തെ റോഡ് സൈഡ് അസിസ്റ്റന്‍സ് എന്നിവ എംജി നല്‍കുന്നുണ്ട്.
രണ്ട് എന്‍ജിന്‍ ഓപ്ഷനുകളോടെയാണ് ഹെക്ടറിന്റെ വരവ്. 143 ബി എച്ച് പി കരുത്ത് സൃഷ്ടിക്കുന്ന 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍, 170 ബി എച്ച് പി കരുത്ത് സൃഷ്ടിക്കുന്ന രണ്ടു ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍, കൂടാതെ ടര്‍ബോ പെട്രോളിനൊപ്പം 48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് പതിപ്പും എം ജി മോട്ടാര്‍ ഇന്ത്യ അവതരിപ്പിക്കുന്നുണ്ട്. താഴ്ന്ന വേഗത്തില്‍ 20 എന്‍എം അധിക ടോര്‍ക്കിനു പുറമെ 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനെ അപേക്ഷിച്ച് 12% അധിക ഇന്ധനക്ഷമതയും എം ജി മോട്ടാര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
പെട്രോള്‍ എന്‍ജിനൊപ്പം ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഇരട്ട ക്ലച് ഓട്ടോമാറ്റിക് ഗീയര്‍ബോക്‌സുകളാണു ട്രാന്‍സ്മിഷന്‍ സാധ്യത.
ധാരാളം കണക്ടിവിറ്റി സാങ്കേതികവിദ്യയുടെ പിന്‍ബലമുള്ള 10.4 ഇഞ്ച് പോര്‍ട്രെയ്റ്റ് ഓറിയന്റഡ് ടച് സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനം, പനോരമിക് സണ്‍റൂഫ് എന്നിവയൊക്കെ കാറിലുണ്ട്. ഹെക്ടറിന്റെ എല്ലാ വകഭേദത്തിലും ഇരട്ട എയര്‍ബാഗുണ്ട്. മുന്തിയ പതിപ്പുകളില്‍ ആറ് എയര്‍ബാഗും
Leave a Reply