ചാര സംഘടനയായ എംഐ5 ഏജന്റുമാര്‍ക്ക് രഹസ്യമായി കുറ്റകൃത്യങ്ങളില്‍ പങ്കുചേരാന്‍ അനുമതിയുണ്ടെന്ന് വെളിപ്പെടുത്തി സര്‍ക്കാര്‍. മനുഷ്യാവകാശ സംഘടനകളുമായി നടന്ന നിയമ യുദ്ധത്തിനൊടുവിലാണ് ഇത്തരമൊരു നിയമപരമായ അവകാശം എംഐ5 ഏജന്റുമാര്‍ക്ക് ഉണ്ടെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്താന്‍ തയ്യാറായത്. സെക്യൂരിറ്റി സര്‍വീസ് ഏജന്റുമാരുടെ ക്രിമിനല്‍ പങ്കാളിത്വവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു കുറിപ്പ് കഴിഞ്ഞ വ്യാഴാഴ്ച പ്രധാനമന്ത്രി പുറത്തിറക്കി. ഇന്‍വെസ്റ്റിഗേറ്ററി പവര്‍സ് കമ്മീഷണര്‍ ഓഫീസിനാണ് ഇതു സംബന്ധിച്ച കുറിപ്പ് കൈമാറിയിരിക്കുന്നത്. എംഐ5 രഹസ്യ ഏജന്റുമാരുടെ കുറ്റകൃത്യങ്ങളിലുള്ള പങ്കാളിത്വം നിരീക്ഷിക്കുന്നതിനാവിശ്യമായ നടപടിക്രമങ്ങള്‍ കൈകൊള്ളണമെന്ന് പ്രധാനമന്ത്രി ഇന്‍വെസ്റ്റിഗേറ്ററി പവര്‍സ് കമ്മീഷണര്‍ ഓഫീസിന് കൈമാറിയ കുറിപ്പില്‍ നിര്‍ദേശിക്കുന്നു.

എംഐ5 രഹസ്യ ഏജന്റുമാരുടെ കുറ്റകൃത്യങ്ങളിലുള്ള പങ്കാളിത്വം നിരീക്ഷിക്കുന്നത് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ നേരത്തെ ഏകോപിപ്പിച്ചിരുന്നത് ഇന്റലിജന്‍സ് സര്‍വീസ് കമ്മീഷണര്‍ക്ക് കീഴിലുള്ള ഡെഫെക്ട് ഓഫീസായിരുന്നു. പുതിയ നിര്‍ദേശങ്ങള്‍ ബ്രിട്ടിഷ് രഹസ്യ ഏജന്റുമാര്‍ കുറ്റകൃത്യങ്ങളില്‍ പങ്കെടുക്കുമ്പോള്‍ പാലിക്കേണ്ടവയാണ്. ഏജന്റുമാര്‍ക്ക് കുറ്റകൃത്യങ്ങളില്‍ പങ്കാളിയാവാം എന്ന നിയമാനുശ്രുതമായ നിര്‍ദേശം ഏതറ്റം വരെ പോകുമെന്നതു സംബന്ധിച്ച കാര്യങ്ങള്‍ ഇപ്പോഴും രഹസ്യമായി തന്നെ തുടരുകയാണ്. വളരെ സൂക്ഷ്മ തലത്തില്‍ നടക്കുന്ന ഇത്തരം കുറ്റകൃത്യങ്ങളെ നിരീക്ഷിക്കുകയെന്ന സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ദി കമ്മിഷ്ണര്‍, ലോര്‍ഡ് ജസ്റ്റിസ് സര്‍ അഡ്രിയാന്‍ ഫുള്‍ഫോഡ് പറഞ്ഞു. നേരത്തെ ഏജന്റുമാര്‍ക്ക് നിയമ വിധേയമായി കുറ്റകൃത്യങ്ങളില്‍ പങ്കപചേരാമെന്ന് ഉത്തരവ് അതീവ സര്‍ക്കാര്‍ രഹസ്യമായിരുന്നു. എന്നാല്‍ ഇങ്ങനെയൊരു ഉത്തരവ് നിലനില്‍ക്കുന്നതായി പിന്നീട് സര്‍ക്കാരിന് തന്നെ സമ്മതിക്കേണ്ടി വരുകയായിരുന്നു. ഇതു സംബന്ധിച്ച കൂടുതല്‍ പ്രതികരണങ്ങള്‍ പുറത്തു വാരാനിരിക്കുന്നതെയുള്ളു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പുതിയ ഓഡര്‍ പബ്ലിഷ് ചെയ്തിരിക്കുന്നത് മനുഷ്യാവകാശ സംഘടനകളും പ്രൈവസി ഇന്റര്‍നാഷണലുമായി നടന്ന നിയമ യുദ്ധത്തിന് ശേഷമാണ്. എംഐ5 രഹസ്യ ഏജന്റുമാരുടെ കുറ്റകൃത്യങ്ങളിലുള്ള പങ്കാളിത്വം നിരീക്ഷിക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ അടങ്ങുന്ന ഓഡര്‍ എന്തുകൊണ്ട് നേരത്തെ സമര്‍പ്പിക്കപ്പെട്ടില്ലെന്ന് പ്രൈവസി ഇന്റര്‍നാഷണലിന്റെ നിയമ ഉപദേശകന്‍ മില്ലി ഗ്രഹാം ചോദിച്ചു. രാജ്യത്തെ അടിയന്തര സാഹചര്യങ്ങള്‍ സുരക്ഷിതമായി നിലനിര്‍ത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് ബുദ്ധികേന്ദ്രമായി പ്രവര്‍ത്തിക്കുന്നവരാണ് എംഐ5 ഏജന്റുമാര്‍. വിവരങ്ങള്‍ ശേഖരിക്കുന്നതിനായി യുകെയില്‍ നിലനില്‍ക്കുന്ന ഏറ്റവും വിശ്വാസ്യതയുള്ള സ്ഥാപനമാണിതെന്നും എംഐ5 വെബ് സൈറ്റില്‍ പറയുന്നു. ജനങ്ങള്‍ക്ക് ഇത്തരം ഏജന്റുമാരുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വിവരങ്ങള്‍ കൃത്യമല്ലെന്നും അന്വേഷണത്തിന്റെ ഭാഗമായി അവരുടെ ഐഡന്റിറ്റി രഹസ്യമായി സൂക്ഷിക്കേണ്ടതുണ്ടെന്നും വെബ്‌സൈറ്റില്‍ പറയുന്നു.