മൂന്നു മില്യൺ യൂറോപിയൻ യൂനിയൻ പൗരന്മാർക്ക് സൗജന്യ യുകെ പൗരത്വം ഉറപ്പ് നൽകിക്കൊണ്ട് പ്രധാനമന്ത്രി സ്ഥാനാർഥി മൈക്കൽ ഗോവ് രംഗത്ത്. ഒപ്പം പ്രധാനമന്ത്രി ആയികഴിഞ്ഞാൽ സെറ്റിൽഡ് സ്റ്റാറ്റസിന്റെ തെളിവുകൾ ഹാജരാകുന്നതിലുള്ള പ്രശ്നം തുടച്ചുനീക്കുമെന്നും അദ്ദേഹം അറിയിച്ചു.2016യിലെ പ്രചാരണത്തിനിടയിൽ ഈയു പൗരന്മാർക്കു നല്കിയ വാഗ്ദാനങ്ങളെ ഊട്ടിയുറപ്പിക്കുന്നതാണ് തന്റെ ഈ പ്രതിജ്ഞയും എന്ന് പരിസ്ഥിതി സെക്രട്ടറി കൂടിയായ മൈക്കൽ ഗോവ് പറഞ്ഞു .
യൂറോപിയൻ യൂനിയൻ പൗരാവകാശത്തിന്റെ മുൻനിരയിലുള്ള ആൽബർട്ടോ കോസ്റ്റയുടെ പ്രചാരണങ്ങളെയെല്ലാം ഗോവ് പിന്തുണച്ചിരുന്നു .”എന്റെ എല്ലാ തീരുമാനങ്ങളെയും ഗോവ് അനുകൂലിക്കുന്നു . യൂറോപിയൻ യൂനിയൻ പൗരന്മാരെ നിഷേധിച്ചതിലുള്ള ഖേദവും ജനങ്ങളുടെ മുന്നിൽ തുറന്ന് പറയാൻ അദ്ദേഹം തയ്യാറാണ്. ” കോസ്റ്റ ഇപ്രകാരം അഭിപ്രായപ്പെട്ടു. ” യൂറോപിയൻ യൂനിയൻ പൗരന്മാരോടുള്ള ഗോവിന്റെ പരസ്യമായ മാപ്പപേക്ഷിക്കൽ ആണിത്.” അദ്ദേഹം കൂട്ടിച്ചേർത്തു.
പൗരത്വം അപേക്ഷിക്കാൻ ആഗ്രഹം ഇല്ലാത്തവർക്കും യൂറോപിയൻ യൂനിയൻ ഉടമ്പടി പ്രകാരം സെറ്റൽഡ് സ്റ്റാറ്റസ് നല്കപ്പെടുമെന്നും യൂറോപിയൻ യൂനിയൻ പൗരന്മാർക്ക് രാജ്യത്ത് നിലകൊള്ളാൻ തെളിവുകൾ നൽകേണ്ട ആവശ്യം ഇല്ലാതാക്കുമെന്നും ഗോവ് ഉറപ്പ് നൽകുന്നു.മൈക്കൽ ഗോവിന്റെ ഈ വാഗ്ദാനങ്ങൾ ടോറി പാർട്ടിക്ക് ഒരു നേട്ടമായി കാണാം. “രാജ്യത്തെ ഒരുമിച്ച് കൂട്ടാൻ മൈക്കൽ ഗോവ് തയ്യാറാണ്. യൂറോപിയൻ യൂനിയൻ പൗരന്മാർക്കു അവകാശങ്ങൾ നൽകുന്നതിലൂടെ മാറ്റത്തിന്റെ ആദ്യപടിയാണ് പ്രകടമാവുന്നത്. ഇത് ഒരു ശരിയായ നടപടിയാണ്.” ഒരു വാർത്താമാധ്യമം ഇപ്രകാരം രേഖപ്പെടുത്തി.
Leave a Reply