ലെസ്റ്റര്‍: ഇന്ന് ലെസ്റ്ററില്‍ ക്‌നാനായ വികാരാവേശം അലതല്ലും. യു.കെ.കെ.സി.എയുടെ ബൃഹത്തായ യൂണിറ്റുകള്‍ അടങ്ങുന്ന മിഡ്‌ലാന്‍ഡ്‌സ് റീജയണ്‍ പ്രവര്‍ത്തനോദ്ഘാടനവും ലെസ്റ്റര്‍ ദശാബ്ദിയും ആഘോഷമാക്കുവാനുറച്ച് മിഡ്‌ലാന്‍ഡ്‌സ് ക്‌നാനായക്കാര്‍. ക്‌നാനായ പാരമ്പര്യവും തനിമയും വിളിച്ചോതുന്ന പ്രൗഢഗംഭീരായ വേദിയില്‍ മിഡ്‌ലാന്‍ഡ്‌സ് ക്‌നാനായക്കാര്‍ തങ്ങളുടെ കരുത്ത് പ്രകടമാക്കും.
ഇന്ന് രാവിലെ പത്തരയ്ക്ക് ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് കത്തോലിക്കാ ദേവാലയത്തില്‍ ഫാ. ജസ്റ്റിന്ഡ കാരയ്ക്കാട്ട് -ന്റെ കാര്‍മ്മികത്വത്തില്‍ ദിവ്യബലിയോടെ മിഡ്‌ലാന്‍ഡ്‌സ് റീജയണ്‍ പ്രവര്‍ത്തനോദ്ഘാടനത്തിനും ലെസ്റ്റര്‍ ദശാബ്ദിയ്ക്കും തുടക്കമാകും. തുടര്‍ന്ന് ലെസ്റ്റര്‍ യൂണിറ്റ് പ്രസിഡന്റും മിഡ്‌ലാന്‍ഡ്‌സ് റീജിയണ്‍ കണ്‍വെന്‍ഷന്‍ ചെയര്‍മാനുമായ സിബു ജോസിന്റെ അധ്യക്ഷതയില്‍ പൊതുസമ്മേളനം നടക്കും.
മിഡ്‌ലാന്‍ഡ്‌സ് റീജിയണ്‍ യൂണിറ്റുകളായ നോട്ടിങ്ങ്ഹാം, ഡെര്‍ബി, ബെര്‍മിങ്ങ്ഹാം, കവന്‍ട്രി, ലെസ്റ്റര്‍, കെറ്ററിങ്ങ്, വൂസ്റ്റര്‍, ഓക്‌സ്‌ഫോര്‍ഡ് എന്നീ യൂണിറ്റുകളുടെ മികവാര്‍ന്ന കലാപരിപാടികളും യൂണിറ്റുകള്‍ തമ്മിലുള്ള വാശിയേറിയ നടവിളി മത്സരവും നടക്കും.
Leave a Reply