ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ദൈനംദിന ആവശ്യങ്ങൾക്ക് ഗൂഗിൾ മാപ്പിനെ ആശ്രയിക്കുന്നവരാണ് ഏറെ ആളുകളും. ഭക്ഷണം കഴിക്കാൻ ഹോട്ടൽ മുതൽ ആശുപത്രി വരെ ഗൂഗിൾ മാപ്പാണ് പരിചയപ്പെടുത്തുന്നത്. എന്നാൽ നിലവിലെ സുരക്ഷാ പ്രശ്നം ഒഴിവാക്കാൻ സെറ്റിംഗ്സ് മാറ്റാൻ ഒരുങ്ങുകയാണ് ആളുകൾ. പ്ലാറ്റ്‌ഫോമിന്റെ പനോരമിക് സ്ട്രീറ്റ് കാഴ്‌ചകൾ ഓൺലൈനിൽ ഉൾപ്പെടുത്തുന്നത് നിങ്ങളുടെ വീടിനെക്കുറിച്ചുള്ള സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തുന്നതുകൊണ്ട് അപകടസാധ്യതയുണ്ടെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന നിർണായക വിവരം.

മുൻകാലങ്ങളിൽ, പൊതുവായി ആക്‌സസ് ചെയ്യാവുന്ന മാപ്പിംഗ് ടൂളുകൾ, ആക്രമണങ്ങൾ അതായത് മോഷണം മുതൽ തീവ്രവാദം വരെ ആസൂത്രണം ചെയ്യുന്നതിനായി ആളുകൾ ഉപയോഗിച്ചിരുന്നു. ആശങ്കകൾ ഉയർന്നതിനെ തുടർന്ന് ഗൂഗിൾ മാപ്‌സ് തന്നെ കഴിഞ്ഞ വർഷം ആപ്പിളിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ടിം കുക്കിന്റെ വീടും പിക്‌സലേറ്റ് ചെയ്‌തത്. ഇത് ഉപയോഗിക്കുന്നതിന്, ഉപയോക്താക്കൾക്ക് ഗൂഗിൾ മാപ്പ് ഉപയോഗിച്ച് കമ്പ്യൂട്ടറിൽ അവരുടെ വീടിന്റെ വിലാസം തിരയാൻ കഴിയും. തുടർന്ന് നിങ്ങളുടെ വീടിന്റെ ഒരു ഫോട്ടോ ദൃശ്യമാകും, അത് ക്ലിക്കുചെയ്‌താൽ പ്രദേശത്തിന്റെ സ്ട്രീറ്റ് വ്യൂ ലഭ്യമാകും.നിങ്ങൾ ബ്ലർ ചെയ്യാൻ ആഗ്രഹിക്കുന്ന വിശദാംശങ്ങൾ ഉണ്ടെങ്കിൽ, മുകളിൽ ഇടത് കോണിലുള്ള മൂന്ന് ചെറിയ ഡോട്ടുകളിൽ ക്ലിക്കുചെയ്യുന്നതിലൂടെ സാധിക്കും. എന്തെങ്കിലും പ്രശ്‌നം ഉള്ളപക്ഷം റിപ്പോർട്ട്‌ ചെയ്യാനും ഓപ്ഷൻ ഉണ്ട്.