മലപ്പുറം ആതവനാട് ഊരോത്ത്പള്ളിയാലിൽ നിത്യോപയോഗ സാധനങ്ങൾ കൊണ്ടു പോകുകയായിരുന്ന മിനിലോറി നിയന്ത്രണം വിട്ട് ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്.

ഏകദേശം 30 അടി താഴ്ചയിലേക്കാണ് ലോറി മറിഞ്ഞത്. അപകടത്തിന് പിന്നാലെ വാഹനം പൂർണ്ണമായും വെള്ളത്തിൽ മുങ്ങിപ്പോയി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വാഹനത്തിൽ ഡ്രൈവറടക്കം രണ്ട് പേരുണ്ടായിരുന്നു. ഡ്രൈവറായ ജാഫറിനെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ, സഹായി മുസ്തഫ വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്.