ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടീഷ് പൗരന്മാർക്കെതിരെയുള്ള വിദേശ രാജ്യങ്ങളുടെ ശ്രമങ്ങൾക്കെതിരെ കണ്ണടക്കില്ലെന്ന് സെക്യൂരിറ്റി മിനിസ്റ്റർ ഡാൻ ജാർവിസിൻെറ മുന്നറിയിപ്പ്. നിരവധി സിഖുകാർ ഇന്ത്യൻ ഗവൺമെന്റിന്റെ പേരിൽ തങ്ങൾ വിവേചനം നേരിട്ടതായി പരാതിപ്പെട്ടിരുന്നു. യുകെ വിമാനത്താവളങ്ങളിൽ ആളുകളെ തടഞ്ഞു നിർത്തി ഇന്ത്യൻ ഭരണകൂടത്തെ കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകൾ ചോദിച്ചറിയുന്നത് ഉൾപ്പെടെ ബ്രിട്ടീഷ് സിഖുകാർ ഉൾപ്പെട്ട പീഡനങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് ഡാൻ ജാർവിസ് സിഖ് ഫെഡറേഷന് കത്തെഴുതിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കനേഡിയൻ ആസ്ഥാനമായുള്ള സിഖ് പ്രവർത്തകൻ ഹർദീപ് സിംഗ് നിജ്ജാറിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട കനേഡിയൻ അന്വേഷണങ്ങളുമായി സഹകരിക്കാനും ജാർവിസ് ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിച്ചു. ഇന്ത്യൻ ഗവൺമെൻ്റിൻ്റെ പങ്കാളിത്തത്തോടെയാണ് ഹർദീപ് സിംഗിൻെറ കൊലപാതകം നടന്നിരിക്കുന്നതെന്നാണ് ഒറ്റവ സർക്കാർ വിശ്വസിക്കുന്നത്. ഈ ആശങ്കകൾ പരിഹരിക്കുന്നതിനായി ഡാൻ ജാർവിസ് സിഖ് ഫെഡറേഷന് കത്തെഴുതുകയായിരുന്നു. ഇന്ത്യയ്ക്ക് ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന കനേഡിയൻ സിഖ് പ്രവർത്തകൻ ഹർദീപ് സിംഗ് നിജ്ജാറിൻെറ കൊലപാതകത്തിനെകുറിച്ചുള്ള കാനഡയുടെ അന്വേഷണവുമായി സഹകരിക്കാൻ ഇന്ത്യൻ സർക്കാരിനോട് കത്തിൽ ആവശ്യപ്പെടുകയും ചെയ്തു.

ഡിസംബർ 10 – ന് അയച്ച കത്തിൽ, ഡാൻ ജാർവിസ്, സുരക്ഷ ഉറപ്പാക്കാൻ ഇൻ്റലിജൻസ്, പോലീസ് ഉറവിടങ്ങൾ എന്നിവ ഉപയോഗിക്കുമെന്ന് വാഗ്‌ദാനം ചെയ്‌തു. ഭീകരവാദ നിയമം 2000 പ്രകാരം യുകെ വിമാനത്താവളങ്ങളിൽ ചോദ്യം ചെയ്യപ്പെട്ടതുൾപ്പെടെ ബ്രിട്ടീഷ് സിഖുകാർ നേരിട്ട വിവേചനങ്ങളിൽ ഉൾപ്പെടുന്നു. ഇന്ത്യയ്ക്കുള്ളിൽ സിഖുകാർക്ക് ഒരു സ്വതന്ത്ര രാജ്യം എന്ന ആശയവുമായി മുന്നോട്ട് വന്നിരിക്കുന്ന ഗ്രൂപ്പാണ് ഖാലിസ്ഥാൻ. ഇന്ത്യൻ സർക്കാർ ഇതിനെ ഒരു സുപ്രധാന സുരക്ഷാ പ്രശ്നമായാണ് കാണുന്നത്. അതുകൊണ്ട് തന്നെ, വിദേശത്ത് താമസിക്കുന്ന സിഖ് കമ്മ്യൂണിറ്റികളുടെ നിരീക്ഷണം ഡൽഹി വർദ്ധിപ്പിച്ചിട്ടുണ്ട്.