പിണറായി വിജയൻ നേതൃത്വം നൽകുന്ന എൽഡിഎഫ് സർക്കാരിൽനിന്ന് രാജിവയ്ക്കുന്ന അഞ്ചാമത്തെ മന്ത്രിയാണ് കെ.ടി.ജലീൽ. ആദ്യരാജി മന്ത്രിസഭയിലെ ശക്തനായ ഇ.പി.ജയരാജന്റേതായിരുന്നു. ഭാര്യാസഹോദരിയായ പി.കെ.ശ്രീമതിയുടെ മകനെ വ്യവസായ വകുപ്പിൽ നിയമിച്ചതാണ് രാജിയിലേക്കു നയിച്ചത്. 2016 ഒക്ടോബർ 14നു ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം രാജി അംഗീകരിച്ചു. പിന്നീട് കേസ് അവസാനിപ്പിച്ചശേഷം മന്ത്രിസഭയിലേക്കു തിരിച്ചെത്തി.

ഫോൺ കെണിക്കേസിൽ ഉൾപ്പെട്ടതിനെത്തുടർന്നാണ് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ രാജിവച്ചത്. ഫോണിൽ നിരന്തരം അശ്ലീല സംഭാഷണം നടത്തിയെന്നായിരുന്നു ചാനൽ പ്രവർത്തകയുടെ വെളിപ്പെടുത്തൽ. പിന്നീട് പരാതിക്കാരി കേസിൽനിന്ന് പിന്മാറിയതിനെത്തുടർന്ന് കുറ്റവിമുക്തനായി മന്ത്രിസഭയിലേക്കു തിരികെ എത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ശശീന്ദ്രൻ രാജിവച്ചപ്പോള്‍ എൻസിപിയിൽനിന്ന് പകരം മന്ത്രിയായ തോമസ് ചാണ്ടിക്ക് കായൽ കയ്യേറ്റ വിഷയത്തിലാണ് രാജിവയ്ക്കേണ്ടിവന്നത്. ഹൈക്കോടതിയിൽനിന്ന് രൂക്ഷ വിമർശനമുണ്ടായത് രാജി അനിവാര്യമാക്കി. കെ.കൃഷ്ണൻകുട്ടിയെ മന്ത്രിയാക്കാൻ ജനതാദൾ ദേശീയ നേതൃത്വം തീരുമാനിച്ച സാഹചര്യത്തിലാണ് മാത്യു ടി.തോമസ് ജലവിഭവ മന്ത്രി സ്ഥാനം രാജിവച്ചത്. ബന്ധുവിനെ സർക്കാർ സ്ഥാപനത്തിൽ നിയമിച്ചതിനെതിരെ ലോകായുക്ത വിധിയുണ്ടായപ്പോഴാണ് ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി.ജലീൽ രാജിവച്ചത്.