ബംഗളൂരു: ബാംഗ്ലൂർ നഗരത്തില്‍ നിന്നുള്ള ഞെട്ടിക്കുന്ന അപകടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. കാറിന്റെ അടിയില്‍പ്പെട്ടുപോയ എട്ടു വയസുകാരന്റെ അവിശ്വസനീയമായ രക്ഷപെടുന്നതിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഒരു കൂട്ടം കുട്ടികള്‍ റോഡില്‍ പന്ത് കളിക്കുന്നതിനിടെയാണ് സംഭവം. കളിച്ചുകൊണ്ടിരിക്കെ ഷൂസ് ശരിയാക്കാനായി എട്ടുവയസ്സുകാരനായ കുട്ടി അടുത്ത് നിര്‍ത്തിയിട്ടിരിക്കുന്ന കാറിന് സമീപം റോഡിലായി ഇരുന്നു. പെട്ടെന്നായിരുന്നു കാറിലേക്ക് ഒരു സ്ത്രീ കയറിയതും, കാറെടുത്തതും.

കുട്ടി താഴെയിരിക്കുന്നത് ഈ യുവതിയോ, യുവതി കാറില്‍ കയറുന്നത് കുട്ടിയോ  കണ്ടില്ല എന്നതാണ് വീഡിയോയിൽ നിന്നും മനസിലാവുന്നത്. കാറെടുക്കുമ്പോൾ ചെയ്യേണ്ട സുരക്ഷാ വീക്ഷണം ഒന്നും ചെയ്യാതെ പെട്ടെന്ന് മുന്നോട്ടെടുത്ത കാറിനടിയിലേക്ക് കുട്ടി പെട്ടുപോവുകയായിരുന്നു. കാര്‍ പോയയുടന്‍ പരിക്കുകളൊന്നുമില്ലാതെ കുട്ടി എണീറ്റ് ശരീരത്തില്‍ പറ്റിയ പൊടി തട്ടി കൂട്ടുകാരുടെ അടുത്തേക്ക് ഓടിപ്പോകുന്നതും കാണാം.

അത്ഭുതകരമായി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട കുട്ടി ഉടന്‍ തന്നെ കൂട്ടുകാരുടെ അടുത്തേക്ക് ഓടിപ്പോയ കുട്ടി വീണ്ടും കളിയില്‍ മുഴുകുന്നതും വീഡിയോയില്‍ വ്യക്തമാണ്. ബംഗളൂരു സിറ്റി പോലീസാണ് വീഡിയോ ട്വീറ്റ് ചെയ്തത്. ചിലര്‍ വാഹനമോടിച്ച സ്ത്രീയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു, മറ്റു ചിലര്‍ റോഡില്‍ കുട്ടികളെ കളിക്കാന്‍ വിട്ടതിന് മാതാപിതാക്കളെ കുറ്റപ്പെടുത്തുകയും ചെയ്തു. പോലീസ് യുവതിയെ അറസ്റ്റ് ചെയ്‌ത്‌ ജാമ്യത്തിൽ വിട്ടയച്ചതായി ചിലർ ട്വീറ്റ് ചെയ്‌തിട്ടുണ്ട്‌.

[ot-video]

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

[/ot-video]