ന്യൂസ് ഡെസ്ക്, മലയാളം യുകെ
രണ്ടായിരം ആണ്ടിന്റെ തുടക്കത്തിലാണ് യുകെയിലേയ്ക്ക് വ്യാപകമായ രീതിയിൽ മലയാളി കുടിയേറ്റം ആരംഭിച്ചത്. ആരോഗ്യമേഖലയിലെ വിവിധ ജോലികൾക്കായി യുകെയിലെത്തിയ മലയാളി സമൂഹത്തിന്റെ പുതുതലമുറ എല്ലാം മേഖലയിലും വെന്നി കൊടി പാറിക്കുകയും നേട്ടം കൊയ്യുകയും ചെയ്യുന്ന കാഴ്ച ഒരു സമൂഹമെന്ന നിലയിൽ യുകെ മലയാളികളുടെ അഭിമാനം ഉയർത്തുന്നതാണ് . മിസ്സ് ആൻ്റ് മിസ്സിസ് മലയാളി യു കെ 2024 ന്റെ ബാനറിൽ നടന്ന മത്സരങ്ങൾ മലയാളികളുടെ സാംസ്കാരിക പാരമ്പര്യവും തനിമയും വിളിച്ചോതുന്നതായിരുന്നു.
യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് മത്സരാർത്ഥികളായി എത്തിയ മലയാളികൾ സൗന്ദര്യത്തിൽ മാത്രമല്ല പ്രതിഭയിലും മികവിന്റെ മുൻനിരയിലാണെന്ന് തെളിയിക്കുന്നതായിരുന്നു മിസ്സ് ആൻ്റ് മിസ്സിസ് മലയാളി യു കെ 2024 മത്സരങ്ങൾ. മിസ്സിസ് വിഭാഗത്തില്‍, ഡോ. അര്‍ച്ചന പ്രദീപ് (ലെസ്റ്റര്‍) വിജയിയായി. ആര്‍ച്ച അജിത് (ലണ്ടന്‍) ഒന്നാം റണ്ണറപ്പായും ഡോ. ജാസ്മിന്‍ സെബാസ്റ്റ്യന്‍ (ലണ്ടന്‍) രണ്ടാം റണ്ണറപ്പായും തെരഞ്ഞെടുക്കപ്പെട്ടു. മിസ് വിഭാഗത്തില്‍, ശ്രീപ്രിയ ശ്രീലത (ഷെഫീല്‍ഡ്) വിജയിയായി. അന്ന റോസ് പോള്‍ (നനീറ്റണ്‍) ഒന്നാം റണ്ണറപ്പും ക്രിസ്റ്റീന സെബാസ്റ്റ്യന്‍ (ലണ്ടന്‍) രണ്ടാമത്തെ റണ്ണറപ്പുമായി തെരഞ്ഞെടുക്കപ്പെട്ടു. ഫാഷന്‍ ഡിസൈനറായ കമല്‍ രാജ് മാണിക്കത്തിൻ്റെ വൈബ്രന്റ്സ് ലണ്ടന്റെയും നേതൃത്വത്തിലായിരുന്നു പരിപാടികൾ. ഹാരോയിലെ ഗ്രേറ്റ് ഹാളിൽ നിറഞ്ഞ ആരാധക സദസ്സിന് മുൻപിൽ ആയിരുന്നു മത്സരങ്ങൾ അരങ്ങേറിയത്.
മിസ്സ് മലയാളി യുകെ മത്സരത്തിൽ ഒന്നാം സമ്മാനം കരസ്ഥമാക്കിയ ശ്രീപ്രിയ ശ്രീലതയുടെ സ്വദേശം മാവേലിക്കരയാണ്. തെക്കേക്കര പല്ലാരിമംഗലം സാരംഗയിൽ ടി . എസ് സുഗതന്റെയും ശ്രീലതയുടെയും മകളായ ശ്രീപ്രിയ ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം നേടാനായാണ് യുകെയിൽ എത്തിയത്. നിലവിൽ ഷെഫീൽഡിലെ സിറ്റി കൗൺസിൽ ഹ്യൂമൻ റിസോഴ്സ് അഡ്മിനിസ്ട്രേറ്റർ ആയി ജോലി ചെയ്യുന്ന ശ്രീപ്രിയ മത്സരത്തിലെ എല്ലാ റൗണ്ടുകളിലും മികവു പുലർത്തിയാണ് ഒന്നാം സ്ഥാനത്തിന് അർഹയായത്.
Leave a Reply