മലയാളം യുകെ ന്യൂസ് ടീം
.
മോഡലിംഗ് – ഫാഷൻ രംഗത്തെ ഭാവി രാജകുമാരിമാർ  റാമ്പിൻെറ  അകമ്പടിയോടെ വര്‍ണ്ണ വിസ്മയങ്ങൾ സമ്മാനിക്കുന്ന “മിസ് മലയാളം യുകെ – 2017” മത്സരത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ലെസ്റ്റർ കേരള കമ്മ്യൂണിറ്റി ആതിഥേയത്വം ഒരുക്കുന്ന മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിനോടനുബന്ധിച്ച് മിസ് മലയാളം യുകെ മത്സരം നടക്കും. ക്യാറ്റ് വാക്കും  ആത്മ വിശ്വാസവും ബുദ്ധികൂർമ്മതയും  റാമ്പിൽ വര്‍ണ്ണ സൗന്ദര്യമായി ഒഴുകിയെത്തുമ്പോൾ വിജയികൾക്കായി കാത്തിരിക്കുന്നത് നിരവധി സമ്മാനങ്ങളും അവസരങ്ങളുമാണ്.

ആധുനിക സൗകര്യങ്ങളോട് കൂടിയ ലെസ്റ്ററിലെ മെഹർ കമ്മ്യൂണിറ്റി സെന്ററിലാണ് മത്സരം നടക്കുന്നത്. അതിവിശാലമായ സ്റ്റേജും ആകര്‍ഷകമായ റാമ്പും ഇതിനായി ഒരുക്കി കഴിഞ്ഞു. 15നും 25നും ഇടയിൽ പ്രായമുള്ളവർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യതയുള്ളത്. മോഡലിംഗ്, ഫാഷൻ രംഗത്ത് ചുവടുറപ്പിക്കാൻ ആഗ്രഹിക്കുന്ന മിടുക്കികൾക്ക് ഇതിൽ പങ്കെടുക്കാം. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ പരിശീലനവും റിഹേഴ്സലും മോഡലിംഗ് രംഗത്ത് നിന്നുള്ള പ്രതിഭകളുടെ നേതൃത്വത്തില്‍ മലയാളം യുകെ ഒരുക്കി കൊടുക്കുന്നതായിരിക്കും.

ലെസ്റ്റർ കേരളാ കമ്യൂണിറ്റിയുടെ സജീവ പ്രവർത്തകനും മുൻ പ്രസിഡന്റുമായ സോണി ജോർജാണ് മിസ് മലയാളം യുകെ മത്സരം കോർഡിനേറ്റു ചെയ്യുന്നത്. ഇതിന് മുന്‍പും വിജയകരമായി സൗന്ദര്യ മത്സരം നടത്തി വിജയിപ്പിച്ചതിന്റെ അനുഭവ പരിചയവുമായാണ് സോണി ജോര്‍ജ്ജിന്‍റെ മേല്‍നോട്ടത്തില്‍ മത്സരം സംഘടിപ്പിക്കുന്നത്. മിസ്‌ മലയാളം യുകെ മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ഏപ്രിൽ 10ന് മുൻപായി  പേര് രജിസ്റ്റർ ചെയ്യണം.  കൂടുതൽ വിവരങ്ങൾക്കായി  സോണി ജോർജ് 07877541649, ബിൻസു ജോൺ 07951903705 എന്നീ നമ്പരുകളിൽ വിളിക്കേണ്ടതാണ്.

ഓൺ ലൈൻ ന്യൂസ് രംഗത്ത് സത്യസന്ധതയുടെയും സാമൂഹ്യ പ്രതിബദ്ധതയുടെയും ഉത്തരവാദിത്വ ബോധത്തിന്റെയും പര്യായമായി മാറിയ മലയാളം യുകെ ന്യൂസ് തുടങ്ങിയതിൻെറ രണ്ടാം വാർഷികത്തോടനുബന്ധിച്ചാണ് ആഘോഷം സംഘടിപ്പിക്കുന്നത്. മെയ് 13 ശനിയാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ വൈകിട്ട് 8 മണി വരെ ലെസ്റ്ററിൽ വച്ചാണ് യു കെ മലയാളികൾക്ക് ഒരു വ്യത്യസ്ത അനുഭവം സമ്മാനിക്കുന്ന സംസ്കാരിക കൂട്ടായ്മ അരങ്ങേറുക. നഴ്സസ്  ദിനാഘോഷവും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്. രണ്ടായിരത്തിലേറെ പേർക്ക് ഇരിക്കാൻ സൗകര്യമുള്ള ഹാളിൽ ആധുനിക സൗണ്ട് ലൈറ്റിംഗ് സംവിധാനങ്ങളോടെ ആണ് പ്രോഗ്രാം ഒരുങ്ങുന്നത്. 300 ലേറെ കാറുകൾക്ക് പാർക്കിംഗ് സൗകര്യവും മെഹർ സെന്ററിൽ ഉണ്ട്. വിവിധ പരിപാടികളുടെ റിഹേഴ്സലുകൾ യുകെയുടെ വിവിധ ഭാഗങ്ങളിൽ ഊർജ്ജിതമായി പുരോഗമിക്കുകയാണ്. സംഗീത നൃത്ത രംഗത്തെ താരങ്ങൾക്കൊപ്പം നയന മനോഹരവും കണ്ണഞ്ചിപ്പിക്കുന്നതുമായ വിവിധ കലാപരിപാടികൾക്ക് മെഹർ സെന്റർ സാക്ഷ്യം വഹിക്കും. 40 ഓളം ടീമുകൾ വിവിധ പ്രോഗ്രാമുകൾ സ്റ്റേജിൽ അണി നിരത്തും.

സാമൂഹിക, സാംസ്കാരിക, സ്പോർട്സ്, മാദ്ധ്യമ രംഗങ്ങളിൽ പ്രതിഭ തെളിയിച്ചവർക്കും  ചാരിറ്റി മേഖലയിൽ നിസ്തുല സേവനം കാഴ്ചവച്ചവർക്കും മലയാളം യുകെ എക്സൽ അവാർഡുകൾ സമ്മാനിക്കും. മാഗ്നാ വിഷൻ ചാനൽ സ്റ്റേജ് പ്രോഗ്രാം സംപ്രേക്ഷണം ചെയ്യും. ലണ്ടന്‍ മലയാളം റേഡിയോയും അവാർഡ് നൈറ്റിന് പൂര്‍ണ്ണ പിന്തുണയുമായി രംഗത്തുണ്ട്.

മുഖ്യാതിഥി മാർ ജോസഫ് സ്രാമ്പിക്കൽ.. ആതിഥ്യമരുളുന്നത് LKC.. മലയാളം യുകെ ‘എക്സൽ’ അവാർഡ് നൈറ്റും നഴ്സസ് ദിനാഘോഷവും മെയ് 13 ന് ലെസ്റ്ററിലെ മെഹർ സെൻററിൽ.

നഴ്സിംഗ് രംഗത്ത് ജോലി ചെയ്യുന്നവർക്കായി ലേഖന മത്സരം. യുകെയിലെ എല്ലാ മലയാളി അസോസിയേഷനുകൾക്കും ക്ലബ്ബുകൾക്കും വ്യക്തികൾക്കും  മലയാളം യുകെ “എക്സൽ” അവാർഡ് നൈറ്റിലേക്ക് ക്ഷണം ഉണ്ടാകും.

മലയാളം യുകെയും ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയും ഒരുമിക്കുന്നു. മലയാളം യുകെ “എക്സൽ” അവാർഡ് നൈറ്റും നഴ്സസ് ദിനാഘോഷവും മെയ് 13 ന്. പ്രതിഭാ സംഗമവും കലാവിരുന്നും ലെസ്റ്ററിൽ ആവേശത്തിരയിളക്കും.