നീണ്ട 17 വർഷത്തിനു ശേഷം ലോക സുന്ദരിപ്പട്ടം ഇന്ത്യയിലേക്ക് കൊണ്ടു വന്ന മാനുഷി ചില്ലറുടെ ഡാൻസ് വിഡിയോകൾ വൈറലാവുകയാണ്. മാനുഷി ലോക സുന്ദരി മത്സരത്തിന്റെ ഭാഗമായി കളിച്ച നൃത്തത്തിന്റെ വിഡിയോകളാണ് ദിവസങ്ങൾ കൊണ്ട് ലക്ഷക്കണക്കിന് ആളുകൾ കണ്ടത്. വിജയിയാകും വരെ ആരാലും അറിയപ്പെടാതിരുന്ന മാനുഷി ഇന്ന് ഇന്ത്യയിലെ മിന്നും താരമാണ്. നിരവധിയാളുകളാണ് മാനുഷിയെ ഗൂഗിളിലും യുട്യൂബിലുമൊക്കെ തിരയുന്നതും.
മിസ് വേൾഡ് മത്സരത്തിന്റെ ഓപ്പണിങ് ഡാൻസ് ആണ് വൈറലായ ഒരു വിഡിയോ. അതുപോലെ ‘നാഗാഡ് സംഗ്’ എന്ന ശ്രേയ ഘോഷാൽ പാട്ടിനൊപ്പം മാനുഷി നൃത്തം ചെയ്യുന്ന വിഡിയോയും ഏറെ ശ്രദ്ധ നേടുന്നുണ്ട്. വേദിയിൽ മത്സരാർഥികളെ പരിചയപ്പെടുത്തുന്ന സമയത്താണ് ഈ പാട്ടിനൊപ്പം മാനുഷി കളിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലോക സുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷമാണ് ഈ വിഡിയോയ്ക്കു കൂടുതൽ പ്രചാരണം കിട്ടിയത്. മികച്ചൊരു നർത്തകി കൂടിയാണ് മാനുഷി എന്നു തെളിയിക്കുന്ന വേറെയും വിഡിയോകൾ സമൂഹമാധ്യമങ്ങളില്‍ സുലഭമാണ്.