മുണ്ടക്കയം പുഞ്ചവയലിലെ പിതൃസഹോദരിയുടെ വീട്ടിലെക്ക് എന്ന് പറഞ്ഞു വീട്ടിൽ നിന്നും മുക്കൂട്ടുതറ ടൗണില്‍ ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയ ജസ്‌നയെക്കുറിച്ച്‌ പിന്നീട് യാതൊരു വിവരവും ലഭിച്ചില്ല. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളജിലെ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് കാണാതായ ജെസ്ന.   രാവിലെ എട്ടു മണിയോടെ ജെസ്‌ന വീടിന്റെ വരാന്തയിലിരുന്നു പഠിക്കുന്നത് അയല്‍ക്കാര്‍ കണ്ടിരുന്നു. പിതാവ് ജെയിംസ് ജോലി സ്ഥലത്തേക്ക് പോയി. മൂത്ത സഹോദരി ജെഫിമോളും സഹോദരന്‍ ജെയ്‌സും കോളജിലേക്കും പോയി. ഒമ്പതു മണിയോടെ മുക്കൂട്ടുതറയിലുള്ള അമ്മായിയുടെ വീട്ടിലേക്കു പോവുകയാണെന്ന് അയല്‍ക്കാരോടു പറഞ്ഞശേഷം ജെസ്‌ന വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു.

ഒരു ഓട്ടോറിക്ഷയിലാണ് മുക്കൂട്ടുതറ ടൗണില്‍ എത്തിയത്. പിന്നീട് ജെസ്‌നയെ കുറിച്ച് വിവരമൊന്നും കിട്ടിയിരുന്നില്ല. അച്ഛന്റെയും കൂടപ്പിറപ്പുകളുടെയും ഉള്ളിലെ കനലായി ജെസ്നയുടെ തിരോധാനത്തിൽ ദുരൂഹത തുടരുമ്പോൾ തന്നെ സമൂഹമാധ്യമത്തിലൂടെയും ജെസ്നയ്ക്കു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാണ്.

ഈ സന്ദര്‍ഭത്തിലാണ് ജസ്‌നയുടേത് എന്ന് കരുതപ്പെടുന്ന ചിത്രം സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. ചിത്രം സത്യമാണോ അല്ലയോ എന്നുപോലും അറിയാതെ ഒട്ടനവധി ആളുകള്‍ ഇതിനോടകം തന്നെ ചിത്രം ഷെയര്‍ ചെയ്തു കഴിഞ്ഞു. എന്നാല്‍ ചിത്രം എത്രമാത്രം സത്യമാണോ എന്നതിന് യാതൊരു വ്യക്തതയുമില്ല.

മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ജെസ്‌ന തന്നെ ആണോ ഇതെന്ന് ബലമായ സംശയം. ഇന്നലെ തിരുവല്ലയില്‍ ഒരു വിവാഹ ചടങ്ങില്‍ കണ്ട ചിലര്‍ സംശയ ദൃഷ്ടിയില്‍ നോക്കുന്നത് കണ്ട് അവിടെ നിന്നും രക്ഷപെട്ടു.. കൂടെ ഉള്ള ഈ ചെറുപ്പക്കാരന്‍ ആര് ? തുടങ്ങിയ തലക്കെട്ടോടെയാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.