തലപ്പത്തു ഇരിക്കുന്ന ചിലരാണ് തന്നെ നശിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്ന ആരോപണവുമായി സീനിയര്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരവും, ഏകദിന ക്യാപ്റ്റനുമായ മിതാലി രാജ് രംഗത്ത്. കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സ് അംഗം ഡയാന എഡുല്‍ജി, കോച്ച് രമേഷ് പൊവാര്‍ എന്നിവര്‍ക്ക് നേരെയാണ് ഇന്ത്യന്‍ സൂപ്പര്‍താരം വിരല്‍ ചൂണ്ടുന്നത്.

ടി20 ലോകകപ്പ് സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ കളിക്കാനിറങ്ങിയ ടീമില്‍ മിതാലിക്ക് സ്ഥാനം നല്‍കാതിരുന്നത് വന്‍വിവാദമായിരിക്കുകയാണ്. മത്സരത്തില്‍ എട്ട് വിക്കറ്റിന് ഇന്ത്യ തോല്‍ക്കുകയും ചെയ്തു. ഈ വിഷയത്തിലാണ് ഇതുവരെ നിശബ്ദയായിരുന്ന താരം വെളിപ്പെടുത്തലുമായി പുറത്തുവന്നത്. എഡുല്‍ജി തന്നെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാതിരിക്കാന്‍ അധികാരം വിനിയോഗിച്ചെന്ന് മിതാലി രാജ് ആരോപിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഗ്രൂപ്പ് ഘട്ടത്തില്‍ തുടര്‍ച്ചയായി രണ്ട് അര്‍ദ്ധസെഞ്ചുറികള്‍ തികച്ച ശേഷമായിരുന്നു 35-കാരിയെ ടീമിന് പുറത്തിരുത്തിയത്. ’20 വര്‍ഷത്തെ കരിയറില്‍ ആദ്യമായി ആത്മവിശ്വാസം കുറഞ്ഞ്, വിഷാദത്തിലാണ്. രാജ്യത്തിന് നല്‍കുന്ന സേവനങ്ങള്‍ക്ക് എന്തെങ്കിലും മൂല്യമുണ്ടോയെന്ന് ചിന്തിക്കുകയാണ്. അധികാരത്തിലുള്ള ചിലര്‍ എന്നെ തകര്‍ക്കാനും, ആത്മവിശ്വാസം ഇല്ലാതാക്കാനും ശ്രമിക്കുന്നു’, ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്‌റിക്കും, ക്രിക്കറ്റ് ഓപ്പറേഷന്‍സ് ജിഎം സാബാ കരീമിനും അയച്ച കത്തില്‍ മിതാലി വ്യക്തമാക്കി.

ഇലവനില്‍ തന്നെ കളിപ്പിക്കരുതെന്ന് കോച്ച് പൊവാറിന് നിര്‍ബന്ധമായിരുന്നു, ടി20 ക്യാപ്റ്റന്‍ ഹര്‍മാന്‍പ്രീത് കൗറിന് ഇത് അനുസരിക്കാതെ മാര്‍ഗ്ഗമില്ലായിരുന്നു. രാജ്യത്തിനായി ലോകകപ്പ് നേടണമെന്നായിരുന്നു ആഗ്രഹം. അത് നഷ്ടമായപ്പോള്‍ എനിക്ക് വേദനിച്ചു, മിതാലി രാജ് പറഞ്ഞു. കോച്ച് പൊവാര്‍ തന്നെ സ്ഥിരമായി അപമാനിച്ചിരുന്നതായും കത്തില്‍ താരം കുറ്റപ്പെടുത്തി.