കേരള ബിജെപി മുന്‍ അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയെ ഗവര്‍ണറായി നിയമിച്ചതിനെതിരെ മിസോറാമില്‍ പ്രതിഷേധം. അടിക്കടി ഗവര്‍ണറെ മാറ്റുന്നതിനെതിരെ മിസോറാം വിദ്യാര്‍ത്ഥി സംഘടനകളും കോണ്‍ഗ്രസുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ഐസ്വാളിലെ രാജ്ഭവന്‍ രാഷ്ട്രീയക്കാര്‍ക്ക് കസേര കളിക്കാനുള്ള ഇടമല്ലെന്ന് മിസോറാം സിര്‍ലൈ പൗള്‍ വിദ്യാര്‍ത്ഥി സംഘടനാ പ്രസിഡന്റ് രാംദിന്‍ലിയാന റെന്ത്‌ലെ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വെള്ളിയാഴ്ച്ചയാണ് മിസോറാമിന്റെ 15-ാമത്തെ ഗവര്‍ണറായി ശ്രീധരന്‍ പിള്ളയെ നിയമിച്ചുകൊണ്ട് രാഷ്ട്രപതി റാം നാഥ് കോവിന്ദ് വിജ്ഞാപനമിറക്കിയത്. കേരളത്തില്‍ നിന്നും ഗവര്‍ണറായെത്തുന്ന രണ്ടാമത്തെ ബിജെപി നേതാവാണ് പി എസ് ശ്രീധരന്‍ പിള്ള. ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി നിയമിച്ചിരുന്നു. എന്നാല്‍ പത്ത് മാസത്തെ സേവനത്തിന് ശേഷം കുമ്മനം തിരികെ പോന്നു. ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി മാര്‍ച്ച് 8ന് ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച കുമ്മനം രാജശേഖരന്‍ തിരുവനന്തപുരം മണ്ഡലത്തില്‍ പരാജയപ്പെടുകയും ചെയ്തു. കഴിഞ്ഞ മാര്‍ച്ച് മുതല്‍ അസം ഗവര്‍ണര്‍ ജഗ്ദീഷ് മുഖിക്കായിരുന്നു മിസോറാമിന്റെ അധിക ചുമതല.