കെ.ഡി.ഷാജിമോന്‍

മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ സെപ്റ്റംബര്‍ 16-ന് ഈ വര്‍ഷത്തെ ഓണത്തെ വരവേല്‍ക്കും. അന്നേദിവസം രാവിലെ 11 മുതലാണ് ആഘോഷങ്ങള്‍ ആരംഭിക്കുന്നത്. ലോംഗ്‌സെറ്റില്‍ ഉള്ള ജെയിന്‍ കമ്യൂണിറ്റി സെന്ററില്‍ ആണ് പരിപാടി. വിഭവ സമൃദ്ധമായ സദ്യയും തനതായ പാരമ്പര്യ കലാപരിപാടികളും അവതരിപ്പിക്കപ്പെടും.

ഈ വര്‍ഷം എം.എം.എയുടെ നിരവധി പരിപാടികളായിരുന്നു മാഞ്ചസ്റ്ററിലും പരിസര പ്രദേശങ്ങളിലും അവതരിപ്പിക്കപ്പെട്ടത്. ഇതില്‍ നിന്നുമെല്ലാം വ്യത്യസ്തമായ കലാപരിപാടികളാണ് സംഘടനയുടെ ശക്തരായ കലാകാരന്‍മാര്‍ ഈ വര്‍ഷത്തെ ഓണപരിപാടികള്‍ അവതരിപ്പിക്കുക.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എല്ലാ വര്‍ഷത്തെപ്പോലെ സെപ്റ്റംബര്‍ 15-ന് ”ഓണസദ്യ ഒരുക്കല്‍” നടത്തി ഒട്ടും തനിമ നഷ്ടപ്പെടുത്താതെ അംഗങ്ങള്‍ തന്നെ വിഭവസമൃദ്ധമായ സദ്യ പാചകം ചെയ്യുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്
MMA PRO – 07886526706